delhi-crime

TOPICS COVERED

പ്രണയം എതിർത്തതിന്റെ വൈരാഗ്യത്തിൽ അമ്മയെ കൊലപ്പെടുത്തി മകൾ. തെലങ്കാന മെഡ്ചാൽ ജില്ലയിലാണ് സംഭവം. 39കാരിയായ അഞ്ജലിയേയാണ് 16കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. അഞ്ജലിയുടെ മകളും കാമുകൻ പഗില്ല ശിവയും ഇയാളുടെ സഹോദരൻ പഗില്ല യശ്വന്തുംചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

മൂവരും ചേർന്ന് അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചതായാണ് വിവരം. മുഖത്ത് അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് അഞ്ജലിയുടെ സഹോദരി അറിയിച്ചു. ഒരാഴ്ച മുൻ‌പ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. തുടർന്ന് അഞ്ജലി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു ദിവസത്തിനു ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. എന്നാൽ തങ്ങളുടെ ബന്ധം എതിർത്ത അമ്മയോടുള്ള പ്രതികാരത്തിൽ കാമുകനുമായി ചേർന്ന് അമ്മയെ ഇല്ലാതാക്കാൻ പദ്ധതിയിടുകയായിരുന്നു.  സംഭവത്തിൽ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

ENGLISH SUMMARY:

A 16-year-old girl, reportedly enraged by her mother's opposition to her relationship, allegedly strangled her mother to death in Medchal district, Telangana. The victim has been identified as 39-year-old Anjali. Police reported that Anjali's daughter, her boyfriend Pagilla Siva, and his brother Pagilla Yashwanth conspired to commit the murder.