ഇൻഡോറിലെ വ്യവസായി രാജ രഘുവംശിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇൻഡോറിലെ ഒരു അരുവിയിൽ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ഒരു നാടൻ പിസ്റ്റൾ, വെടിമരുന്ന് എന്നിവയാണ് മേഘാലയ പോലീസ് സംഘം കണ്ടെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലപാതകത്തിലെ പ്രധാന പ്രതികളായ സോനം രഘുവംശിയും കാമുകൻ രാജ് കുശ്വാഹയും തങ്ങളുടെ ബന്ധവും കുറ്റകൃത്യത്തിലെ പങ്കും പൊലീസിനോട് സമ്മതിച്ചിരുന്നു. തോക്കും വെടിയുണ്ടകളും കണ്ടെടുത്തത് ഈ കൊലപാതകത്തിൽ നടന്ന ആസൂത്രണത്തെക്കുറിച്ചുള്ള സംശയം സ്ഥിരീകരിക്കുന്നതായും, അന്വേഷണം കുറ്റമറ്റതാക്കാന്‍ എല്ലാ തെളിവുകളും ശേഖരിക്കുകയാണെന്നും ഈസ്റ്റ് ഖാസി ഹിൽസ് പോലീസ് സൂപ്രണ്ട് വിവേക് സീയം പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് സോനം, രാജ്, ആകാശ് രജ്പുത്, വിശാൽ സിംഗ് ചൗഹാൻ, ആനന്ദ് കുർമി എന്നീ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വ്യാഴാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കിയേക്കും. കേസുമായി ബന്ധപ്പെട്ട തെളുകള്‍ നശിപ്പതിന് ഇൻഡോറിലെ ഹീര ബാഗ് കോളനി കെട്ടിടത്തിലെ ഫ്ലാറ്റ് ഉടമ ലോകേന്ദ്ര സിംഗ് തോമർ, പ്രോപ്പർട്ടി ഡീലർ സിലോമി ജെയിംസ്, സെക്യൂരിറ്റി ഗാർഡ് ബല്ല അഹിർവാർ എന്നിവരും അറസ്റ്റിലായിരുന്നു. കൊലപാതകത്തിന് ശേഷം സോനം പത്ത് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലമാണിത്.
അറസ്റ്റിലായ ജെയിംസ് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പണം കണ്ടെത്തിയത്. കൂടാതെ, രാജ് കുശ്വാഹയുടെ ലാപ്‌ടോപ്പ് ബാഗിൽ നിന്ന് ജെയിംസ് എടുത്തതായി കരുതപ്പെടുന്ന ഹ്യുണ്ടായ് ഐ10 കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ₹50,000 പണവും കണ്ടെത്തി. ലാപ്‌ടോപ്പ് ബാഗ് നേരത്തെ കത്തിച്ചിരുന്നുവെന്നും ലാപ്‌ടോപ്പ് റോഡരികിൽ വലിച്ചെറിഞ്ഞതായും ഇപ്പോഴും കാണാനില്ലെന്നുമാണ് അറസ്റ്റിലായവരുടെ മൊഴി.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, ആയുധങ്ങളും വെടിക്കോപ്പുകളും നിയമവിരുദ്ധമായി കൈവശം വയ്ക്കൽ എന്നിവയുൾപ്പെടെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് എട്ട് പ്രതികൾക്കെതിരെയും കേസെടുത്തത്. മെയ് 23ന് കാണാതായ രാജാ രഘുവംശിയുടെ മൃതദേഹം ജൂണ്‍ രണ്ടിന് വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു മലയിടുക്കിൽ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനും സോനവും ചേര്‍ന്ന് നല്‍കിയ ക്വട്ടേഷനിലാണ് കൊല നടന്നതായി പൊലീസ് കണ്ടെത്തിയത്.