സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച വനിതാ പൊലീസിനെ തള്ളിയിടുകയും ചെയ്ത വടക്കുമ്പാട് സ്വദേശിനി റസീനയെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ വടക്കുമ്പാട് സ്വദേശിനി റസീന ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തുന്നത്. പ്രതി സഹോദരിയുടെ മകളെ അടിക്കുന്നത് കണ്ട് തടയുവാൻ ശ്രമിച്ച വനിതാ പൊലീസ് തള്ളി താഴെ ഇടുകയും ചെയ്തു.
വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ റസീന ഉമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാതെ തുടർന്നാണ് റസീന അക്രമം നടത്തിയത്. വീടിന്റെ ജനറൽ ഗ്ലാസ്സുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ക്ലാസും അടിച്ചു പൊളിക്കുകയും ചെയ്തു. സഹോദരിയുടെ മകളെ അടിക്കുന്നത് കണ്ട് തടയുവാൻ ശ്രമിച്ച വനിതാ പോലീസിനെ തള്ളി ഇടുകയും ചെയ്തു. പ്രതിയെ ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവത്തേക്ക് റിമാന്‍ഡ് ചെയ്തു. റസീന നിരവധി കേസുകൾ പ്രതി കൂടിയാണ്.