വിവാഹത്തിനു നിർബന്ധിച്ച കാമുകിയെ കൊന്നു കുഴിച്ചു മൂടിയ കേസിൽ യുവാവിനെ 6 മാസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഗദഗ് നാരായണപുര സ്വദേശിനി മധുശ്രീ അങ്ങടിയെ കൊന്ന കേസിൽ സതീഷ് ഹിരെമത്ത് ആണ് അറസ്റ്റിലായത്. 2024 ഡിസംബർ 16 നായിരുന്നു കൊലപാതകം. 6 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.  

സതീഷ് യുവതിയെ നാരായണപുരയിലെ ഫാംഹൗസിൽ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് ഗദഗ് എസ്പി നാമെഗൗഡ പറഞ്ഞു. യുവതിയുടെ അസ്ഥികൾ പൊലീസ് കണ്ടെടുത്തു. സതീഷുമായുള്ള ബന്ധത്തെ എതിർത്ത വീട്ടുകാർ മധുശ്രീയെ ഗദഗിലെ ബന്ധുവിന്റെ വീട്ടിലാക്കി. എന്നാൽ, ഡിസംബർ 16 നു ബന്ധുവീട്ടിൽനിന്ന് പോയ യുവതി തിരിച്ചെത്തിയില്ല. ജനുവരി 12നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. യുവതി ഇയാള്‍ വിളിച്ചുകൊണ്ടുപോയി കൊന്നു കുഴിച്ചുമൂടുകയായിരുന്നു. 

ENGLISH SUMMARY:

A man has been arrested six months after allegedly murdering and burying his girlfriend who had pressured him to get married. Satish Hiremath was taken into custody in connection with the murder of Madhushree Angadi, a native of Narayanapura in Gadag. The crime occurred on December 16, 2024. The two had been in a relationship for six years before the incident took place