ഒഡീഷയില്‍ അറസ്റ്റിലായ ഇഡി ഉദ്യോഗസ്ഥന് കള്ളപ്പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ ആവശ്യപ്പെട്ടത് അഞ്ചുകോടി രൂപയെന്ന് കണ്ടെത്തല്‍. ഒടുവില്‍ രണ്ട് കോടി രൂപ നല്‍കാമെന്ന് കേസില്‍ ഉള്‍പ്പെട്ട ബിസിനസുകാരന് പറഞ്ഞെന്നും സിബിഐയുടെ എഫ്ഐആര്‍. ഇഡി ഡപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശിയെയാണ് ഇന്ന് രാവിലെ സിബിഐ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചിന്തൻ രഘുവംശിക്കെതിരെ ഇഡി ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നും വിവരമുണ്ട്. 2013 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് ചിന്തൻ രഘുവംശി.