bjp-sex

TOPICS COVERED

മധ്യപ്രദേശിലെ എട്ടുവരിപ്പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡ്. വിഡിയോ പുറത്ത് വന്നതോടെ പാര്‍ട്ടി നേതൃത്വം ഇയാളെ തള്ളി.  ധാക്കഡ് ബിജെപി ഭാരവാഹിയല്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിതിന്റെ വിശദീകരണം. ബിജെപി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് വി ഡി ശര്‍മയും ധാക്കഡ് ബിജെപിയുടെ പ്രാഥമിക അംഗമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

പുതുതായി നിര്‍മിച്ച ഡല്‍ഹി-മുംബൈ എട്ടുവരി പാതയില്‍ ഇയാള്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊതുസ്ഥലത്ത് അനുയോജ്യമല്ലാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ മനോഹര്‍ ധാക്കഡിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ മാസം 13നാണ് പാതയില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞത്. ഇരുവര്‍ക്കും സമീപം നിര്‍ത്തിയിട്ട കാറിന്റെ നമ്പര്‍ പ്ലേറ്റും വിഡിയോയില്‍ വ്യക്തമാണ്. കാര്‍ മനോഹര്‍ ലാല്‍ ധാക്കഡിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

മന്ദ്‌സൗറില്‍ നിന്നുള്ള ബിജെപിയുടെ ജില്ലാ പഞ്ചായത്തംഗമാണ് ബാനി സ്വദേശിയായ മനോഹര്‍ ലാല്‍ ധാക്കഡ്. ഭാര്യ ഇതേ ജില്ലാ പഞ്ചായത്തിലെ അംഗമാണ്.

ENGLISH SUMMARY:

A controversial video has surfaced showing BJP leader Manohar Lal Dhakad allegedly engaging in a sexual act with a woman on an eight-lane highway in Madhya Pradesh. Following the viral spread of the video on social media, BJP leadership swiftly distanced itself from Dhakad. BJP district president Rajesh Dixit clarified that Dhakad is not an official office-bearer of the party. State BJP chief VD Sharma also confirmed that Dhakad is not even a primar