Image: mumbaipolice.gov.in
രണ്ടര വയസുള്ള സ്വന്തം മകളെ കാമുകന്‍ ലൈംഗികമായി പീഡിപ്പിക്കുന്നത് അമ്മ കണ്ടു നിന്നെന്ന് മുംബൈ പൊലീസ്. മല്‍വാനിയിലാണ് സംഭവം. ക്രൂരമായ പീഡനക്കൊലപാതകത്തില്‍ കുട്ടിയുടെ അമ്മയായ മുപ്പതുകാരിയെയും കാമുകന്‍ 19കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ കണ്‍മുന്നില്‍ വച്ചാണ് കുഞ്ഞിനെ കാമുകന്‍ ലൈംഗികമായി ഉപദ്രവിച്ചെതന്ന് പൊലീസ് പറയുന്നു. പീഡനത്തിനിടയിലുണ്ടായ മുറിവിനെയും വേദനയെയും തുടര്‍ന്ന് കുഞ്ഞ് മരിച്ചു.
മരിച്ച കുഞ്ഞിനെയുമായി ഞായറാഴ്ച രാത്രിയില്‍ യുവതിയും കാമുകനും ആശുപത്രിയിലെത്തിയതോടെയാണ് ക്രൂരകൊലപാതകം ചുരുളഴിഞ്ഞത്. കുഞ്ഞിന് ചുഴലി പോലെ വന്നുവെന്നും ശ്വാസമെടുക്കാനാകുന്നില്ലെന്ന് കാണിച്ചാണ് ജന്‍കല്യാണിലെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. സ്വകാര്യഭാഗങ്ങളില്‍ മുറിവുള്ളതും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയതിന് പിന്നാലെ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക പീഡനത്തിനിരയായെന്നും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോക്സോയടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.
ഭര്‍ത്താവുമായി മൂന്ന് വര്‍ഷമായി യുവതി പിരിഞ്ഞു താമസിക്കുകയാണെന്നും അമ്മയ്ക്കൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് പത്തൊന്‍പതുകാരനുമായി പ്രണയത്തിലായതെന്നും പൊലീസ് കണ്ടെത്തി. രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.