ഉത്തർപ്രദേശില്‍ 44 വയസുകാരന്‍ ഭാര്യയെ അടിച്ചു കൊന്നു. ജൗൻപൂർ ജില്ലയിൽ നിന്നുള്ള ആരതി പാൽ (26)ആണ് മരിച്ചത്. പ്രതിയുടെ മൂന്നാം ഭാര്യയാണ് ആരതി. രണ്ട് വിവാഹബന്ധങ്ങൾ തകർന്നതിനുശേഷം, മെയ് 9 നാണ് രാജു ആരതിയെ വിവാഹം കഴിച്ചത്. തൊട്ടുപിന്നാലെ അവർക്കിടയിൽ പ്രശ്നങ്ങളും ആരംഭിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ആരതിയെ ക്രൂരമായി മര്‍ദിക്കുന്നത്. തുടര്‍ന്ന് പ്രതി തന്നെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അയല്‍ക്കാരും വീട്ടുകാരും പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ആരതിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. എങ്കിലും രണം സ്ഥീരീകരിക്കുകയായിരുന്നു.
നേരത്തെ കല്യാണം കഴിച്ച രണ്ടു ഭാര്യമാരും യുവാവിന്‍റെ ഉപദ്രവം സഹിക്കാനാകാതെ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. അദൽഹട്ടിൽ നിന്നുള്ള പൂജ പാലുമായായിരുന്നു രാജുവിന്റെ ആദ്യ വിവാഹം. പിന്നീട് ഒരു വർഷത്തിനുശേഷം ബന്ധം അവസാനിച്ചു. ഗാസിപൂരിലെ ലങ്കയിൽ നിന്നുള്ള സന്ധ്യ പാലുമായുള്ള അദ്ദേഹത്തിന്റെ രണ്ടാം വിവാഹവും 15 ദിവസത്തിനുള്ളിൽ അവസാനിച്ചു. ഇവര്‍ രണ്ടുപേരുമായും എന്നും വഴക്കുകള്‍ പതിവായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഒരാഴ്ച മുമ്പാണ് പ്രതി ആരതിയെ കല്യാണം കഴിക്കുന്നത്.
സംഭവത്തില്‍ പ്രതിയായ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആരതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ രാജുവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.