TOPICS COVERED

കൊച്ചി വൈറ്റിലയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം. വൈറ്റില ആർടിക് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11 യുവതികൾ പിടിയിലായി. ഡാൻസാഫിന്റെ ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശ്യാസ്യ സംഘം പിടിയിലായത്.

ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൈറ്റില ആർടിക് ഹോട്ടലിൽ ഡാൻസഫും പൊലീസും സംയുക്ത പരിശോധന നടത്തിയത്. ഹോട്ടലിൽ നിന്നും ലഹരി പിടിച്ചെടുത്തില്ലെങ്കിലും വൻ പെൺ വാണിഭ സംഘമാണ് പിടിയിലായത്. ഹോട്ടലിൽ പുറത്തു നിന്നുള്ള ഏജൻസി നടത്തിയിരുന്ന സ്പയുടെ മറവിൽ ആയിരുന്നു അനാശാസ്യം. മലയാളികളായ 11 യുവതികളാണ് പിടിയിലായത്. കൂടുതലും കൊച്ചിക്കാർ. 

മാസ ശമ്പളത്തിലാണ് യുവതികളെ നിയമിച്ചിരുന്നത്. മാനേജരായ യുവതിക്ക് 30000 രൂപയും മറ്റുള്ളവർക്ക് 15,000 രൂപയുമാണ് ശമ്പളം. അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെയും. ഒരു മാസം സ്പായിൽ നിന്ന് മാത്രം മൂന്നര ലക്ഷം രൂപയാണ് ഉടമസ്ഥന് വരുമാനം ലഭിച്ചിരുന്നത്. മഞ്ചേരി സ്വദേശി നൗഷാദാണ് സ്പാ നടത്തിയിരുന്നത്. ഇടനിലക്കാരനായ ജോസിന് 20,000 രൂപയാണ് മാസ ശമ്പളം.

പൊലീസിന്റെ പരിശോധനയിൽ ഗർഭ നിരോധന ഉറകളും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിൽ സ്പാക്കായി പ്രവർത്തിച്ചിരുന്നത് ഒരു മുറി മാത്രമാണ്. കൊച്ചി സൗത്ത് എസിപി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. 

ENGLISH SUMMARY:

In a raid at a Vyttila hotel in Kochi, police detained 11 women linked to alleged misconduct operating under the guise of a spa. The inspection was conducted as part of a drug enforcement drive by the Dansaf team.