കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയെ ഡല്‍ഹിയിലെ നോയിഡയില്‍ പോയി അറസ്റ്റ് ചെയ്ത് കോഴിക്കോട് കുന്ദമംഗലം പൊലീസ്. 227ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ്  ഫ്രാങ്ക് ചിക് സി പിടിയിലായത്. നേരത്തെ രണ്ട് ടാന്‍സാനിയക്കാരും അറസ്റ്റിലായിരുന്നു. 

ജനുവരി 21നാണ് കുന്ദമംഗലത്തെ ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലാകുന്നത്. അവിടെ നിന്ന് ആരംഭിച്ചതാണ്  ലഹരിയുടെ ഉറവിടം തേടിയുള്ള കുന്ദമംഗലം പൊലീസിന്‍റെ യാത്ര.  

പിടിയിലായ മുഹമ്മദ് അജ്മല്‍ നല്‍കിയ വിവരത്തെ തുടർന്ന് പഞ്ചാബിലേക്ക് തിരിച്ച പൊലീസ്  ലഹരി കച്ചവടക്കാര്‍ക്ക് സാമ്പത്തിക സാഹായം നല്‍കുന്ന ടാന്‍സാനിയക്കാരായ ഡേവിഡ്  എന്‍റെമി ,ഹഡ്ക അരുണ എന്നിവരെ അറസ്റ്റുചെയ്തു. 

ഇവരില്‍ നിന്നാണ് ഡല്‍ഹിയിലെ നോയിഡ് കേന്ദ്രീകരിച്ച്  പ്രധാനക്കണ്ണികള്‍ പ്രവർത്തിക്കുന്നുണ്ടെന്നറിയുന്നത്. 

നോയിഡയില്‍ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫ്രാങ്ക് ചിക്ക് സിയെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് വലയിലാക്കിയത്.

കേരളത്തിലെ  വിദ്യാർഥികളെ സ്വാധീനിച്ച് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി അതിലൂടെയാണ് ലഹരി വില്‍പ്പനയുടെ ലാഭവും, വിതണകാർക്കുള്ള വിഹിതവും കൈമാറിയിരുന്നത്.. വീട്ടമ്മമാര്‍  വരെ ഇവരുടെ വലയില്‍പ്പെടുന്നുണ്ട്. ചിക്ക് സിയെ ചോദ്യം ചെയ്യുന്നതിലൂടെ ലഹരിനിർമ്മാണ സംഘത്തെ പിടികൂടാനാകുമെന്നാണ്  പ്രതീക്ഷ.

മനോരമ ന്യൂസ്

കോഴിക്കോട്

ENGLISH SUMMARY:

Kundamangalam Police Arrest Key Drug Trafficker in Noida, Kerala's Drug Bust Operation