TOPICS COVERED

പുകമഞ്ഞിൽ നിന്ന് പുറത്ത് കടക്കാനാകാതെ രാജ്യ തലസ്ഥാനം. കാഴ്ച പലയിടത്തും പൂജ്യത്തിലെത്തി. വ്യോമ - റെയിൽ ഗതാഗതം തടസപ്പെട്ടു. പുക പരിശോധന സർട്ടിഫിക്കറ്റ്  ഉള്ളവർക്ക് മാത്രം ഇന്ധനം എന്നതടക്കമുള്ള സർക്കാർ നിയന്ത്രങ്ങൾ പ്രാബല്യത്തിൽ വന്നു.  ശൈത്യം കടുകും തോറും ഡൽഹിയിലെ ജനജീവിതം ദുസഹമാവുകയാണ്. 400 നു മുകളിൽ ഗുരുതരാവസ്ഥയിലാണ  മലിനീകരണതോത് .

 പാലം , സഫ്ദർജംഗ് തുടങ്ങിയിടങ്ങളിൽ കാഴ്ചപരിധി പൂജ്യം രേഖപ്പെടുത്തി.  ഗതാഗതക്കുരുമായി. ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള നൂറിലധികം വിമാനങ്ങൾ വൈകി. പല സർവീസുകളും റദ്ദാക്കി. 30-ഓളം ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. യമുന എക്സ്പ്രസ് വേ അടക്കമുള്ള ഹൈവേകളിൽ വാഹന വേഗത കുറച്ചു. വാഹനാപകടങ്ങൾ ഒഴിവാക്കാൻ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി. 

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ മലിനീകരണ സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് അർധരാത്രി മുതൽ  പ്രാബല്യത്തിൽ വന്നു. . സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ 50% വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡൽഹിക്ക് പുറത്തുനിന്നുള്ള ബിഎസ് ആറ് വാഹനങ്ങൾക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ. അഞ്ചാം ക്ലാസ് വരെ ഓൺലൈൻ പഠനമാണ് ഇപ്പോൾ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാൽ തൊഴിലാളികള്‍ക്ക് പതിനായിരം രൂപ വീതം നല്‍കും.

ENGLISH SUMMARY:

The national capital is reeling under a severe blanket of toxic smog, with visibility dropping to zero in several areas like Palam and Safdarjung. The Air Quality Index (AQI) has breached the 'severe' mark of 400, disrupting air and rail traffic. Over 100 flights were delayed or canceled, and 30 trains are running behind schedule. To combat the crisis, the Delhi government has implemented strict measures: fuel will only be provided to vehicles with valid pollution certificates, 50% of employees in both government and private sectors must work from home, and primary schools have shifted to online classes. A ban on construction activities is in place, with the government promising $₹10,000$ to affected laborers.