മാലപൊട്ടിച്ച കള്ളനെ പിടികൂടി പൊലീസ്. കണ്ണൂര്‍ നാറാത്ത് സ്വദേശി ഇബ്രാഹിമിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണമാലയെന്ന് കരുതി പ്രതി പൊട്ടിച്ചെടുത്ത മാല പക്ഷേ, മുക്കുപണ്ടമായിരുന്നു
സംഭവം നടക്കുന്നത് ഇന്നലെ. വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു വയോധികയായ കാര്‍ത്ത്യായനി. കുറച്ചുനേരം പിന്തുടര്‍ന്ന ശേഷം അളില്ലാത്ത സ്ഥലം നോക്കി സംസാരിക്കാനെന്ന വ്യാജേന വണ്ടിനിര്‍ത്തി. ശേഷം തള്ളിയിട്ട് മാല പൊട്ടിച്ചെടുത്തു. ആരും കാണില്ലെന്ന് വിശ്വസിച്ച പ്രതിയെ സിസിടിവി ക്യാമറ കൃത്യമായി കണ്ടു.
കാര്‍ത്ത്യായനിയുടെ പരാതിയില്‍ കേസെടുത്ത് പ്രതിയെ പിടികൂടുകയും ചെയ്തു. മോഷണം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. വീഴ്ചയില്‍ കാലിന് പരുക്കേറ്റ വയോധികയെ പൊലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.