മകന്‍റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് മകനെ വെട്ടിക്കൊന്ന് അമ്മ. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. 57 വയസുകാരി ലക്ഷ്മിദേവിയാണ് മകന്‍ കെ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയത്. അവിവാഹിതനായ അയാള്‍ ക്ലീനിങ് തൊഴിലാളിയായിരുന്നു. കുടുംബാംഗങ്ങളുടെ സഹായത്തോടെയായിരുന്നു കൊലപാതകം.
മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി സമീപത്തെ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. മകന്‍റെ മോശം പെരുമാറ്റം സഹിക്കവയ്യാതെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രകാശം എസ്പി എആര്‍ ദാമോധരന്‍ പറഞ്ഞു. ബെംഗളൂരു, ഖമ്മം, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള അമ്മായിമാരോട് ശ്യാമപ്രസാദ് മോശമായി പെരുമാറി. അമ്മയുടെ സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇക്കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മഴു അല്ലെങ്കില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശേഷം മൃതദേഹം അഞ്ച് കഷണങ്ങളാക്കി മൂന്ന് ചാക്കുകളില്‍ കുമ്പം ഗ്രാമത്തിലെ നകലഗണ്ടിയിലെ കനാലിൽ തള്ളുകയായിരുന്നു. ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.