Visual from the hospital in Imphal where the injured CRPF jawans are admitted | ANI

Visual from the hospital in Imphal where the injured CRPF jawans are admitted | ANI

മണിപ്പുരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്ന് സിആര്‍പിഎഫ് ജവാന്‍ ജീവനൊടുക്കി. ഇംഫാലിലെ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ക്യാമ്പിൽ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. 120 ബറ്റാലിയനിലെ ഹവിൽദാർ സഞ്ജയ് കുമാറാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

സ്വന്തം സര്‍വീസ് തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരു കോൺസ്റ്റബിളിനെയും സബ് ഇൻസ്പെക്ടറെയും വെടിവയ്ക്കുകയും തുടർന്ന് സ്വയം നിറയൊഴിക്കുകയുമായിരുന്നു. ആക്രമണം ഉണ്ടായ ഉടന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസും സിആര്‍പിഎഫും സ്ഥസത്തെത്തി. പരുക്കേറ്റവരെ ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ‍മെ‍ഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സംഭവം മണിപ്പുര്‍ പൊലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ആക്രമണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച്   അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ സിആര്‍പിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

A CRPF jawan in Imphal, Manipur, opened fire on colleagues, killing three and injuring eight before taking his own life. Authorities have launched an investigation into the tragic incident.