തിരുവനന്തപുരം കാര്യവട്ടം കാംപസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ എസ്.എഫ്.ഐക്കാര്‍ യൂണിറ്റ് റൂമിലിട്ട് മര്‍ദിച്ചെന്ന് പരാതി. എതിര്‍ത്തപ്പോള്‍ തുപ്പിയിട്ട വെള്ളം കുടിപ്പിച്ചെന്നും ആരോപണം. ഇന്നലെ കോളജില്‍ സീനിയേഴ്സും ജൂനിയേഴ്സുമായി നടന്ന സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് പരാതിയെന്ന നിഗമനത്തില്‍ പൊലീസ് റാഗിങ്ങിന് കേസെടുത്തില്ല.
ഒന്നാം വര്‍ഷ ബയോ ടെക്നോളജി വിദ്യാര്‍ഥിയും നെടുമങ്ങാട് വേങ്കോട് സ്വദേശിയുമായ ബിന്‍സ് ജോസാണ് എസ്.എഫ്.ഐക്കെതിരെ റാഗിങ് പരാതി ഉന്നയിക്കുന്നത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ എസ്.എഫ്.ഐ നേതാക്കള്‍ യൂണിറ്റ് റൂമില്‍ കൊണ്ടുപോയി ഒരു മണിക്കൂറോളം ഉപദ്രവിച്ചെന്നാണ് പരാതി.
കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയെങ്കിലും റാഗിങ്ങാണോ എന്ന കോളജ് പ്രിന്‍സിപ്പലിന്‍റെ റിപ്പോര്‍ട്ട് കിട്ടിയിട്ട് കേസെടുക്കാമെന്നാണ് നിലപാട്. കാരണം ചൊവ്വാഴ്ച കോളജില്‍ സീനിയേഴ്സും ജൂനിയേഴ്സും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ബിന്‍സിന്‍റെ സുഹൃത്തുക്കളം പങ്കാളിയായിട്ടുണ്ട്. അതില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തിട്ടുമുണ്ട്. അതിന്‍റെ തുടര്‍ച്ചയാണോ പരാതിയെന്നത് ഉള്‍പ്പടെ പൊലീസ് പരിശോധിക്കുകയാണ്.