കോട്ടയം മെഡിക്കൽ കോളജ് നഴ്‌സിങ് കോളജിലെ റാഗിങ് കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ , രാഹുൽ രാജ്, റിജിൽജിത്ത് , വിവേക് എന്നിവർക്കെതിരെയാണ് കേസ്. വൈദ്യ പരിശോധന പൂർത്തിയാക്കുന്ന വിദ്യാർഥികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
Read Also: കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു; സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു; റാഗിങ്ങ്
ഒന്നാം വർഷ വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗത്ത് പരുക്കേൽപ്പിച്ചും ശരീരഭാഗങ്ങളിൽ കോമ്പസ് കൊണ്ട് വരഞ്ഞ് ലോഷൻ ഒഴിച്ചും ഉപദ്രവിച്ചതായാണ് പരാതി. റാഗിങ്ങിനും പരുക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തി പണം വാങ്ങിയതിനുമാണ് കേസെടുത്തിരിക്കുന്നത്. മൂന്നു മാസത്തോളം റാഗിങ് തുടര്‍ന്നു. വിദ്യാര്‍ഥികളുടെ സ്വകാര്യഭാഗങ്ങളില്‍ പരുക്കേല്‍പ്പിച്ചതായും പരാതി. സസ്പെന്‍ഷന്‍ ആന്‍റി റാഗിങ് നിയമപ്രകാരമുള്ള അന്വേഷണത്തിന് ശേഷമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പൊലീസ് നടപടിയെ തുടർന്ന് വിദ്യാർഥികളെ നഴ്സിംഗ് കോളജ് സസ്പെൻഡ് ചെയ്തു.
വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടും ശരീരത്തില്‍ കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുമാണ് ഇവര്‍ മൂന്നുമാസത്തോളമായി റാഗിങ് തുടര്‍ന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്