പത്തനംതിട്ട വള്ളിക്കോട്ട് മദ്യപാനം തടഞ്ഞതിന് മദ്യപര്‍ വീടാക്രമിച്ചു. കാറും ജനല്‍ച്ചില്ലുകളും തകര്‍ത്ത സംഘം കൃഷിയും നശിപ്പിച്ചു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയത്
വള്ളിക്കോട് സ്വദേശി ബിജുവിന്‍റെ വീട്ടില്‍ മുക്കാല്‍ മണിക്കൂറോളമാണ് ആക്രമണം നടന്നത്. വീടിന്‍രെ ജനല്‍ചില്ലുകള്‍ തകര്‍ത്തു.ചെടിച്ചെട്ടികള്‍ എടുത്ത് കാറ് തകര്‍ത്തു.പടിക്കെട്ടുകള്‍,സ്വിച്ച് ബോര്‍ഡുകള്‍ തുടങ്ങിയവയ്ക്കെല്ലാം കേടുപാടുകള്‍ വരുത്തി.മുന്‍വാതില്‍ പൂട്ടിയായിരുന്നു ആക്രമണം വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
നാട്ടുകാരനായ വിമലും സുഹൃത്തും സ്ഥിരം വീടിന് മുന്നില്‍ മദ്യപാനവും തെറിവിളിയുമാണ് ഇത് ചോദ്യം ചെയ്താല്‍ അക്രമം പതിവാണ്. വീടിന്‍റെ പിന്നിലെ കൃഷിത്തോട്ടത്തിലും പ്രതികള്‍ നാശം വരുത്തി.ലഹരി സംഘങ്ങളുടെ ശല്യം പതിവായിട്ടും പൊലീസ് ഫലപ്രദമായി ഇടപെടുന്നില്ല എന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.പത്തനംതിട്ട പൊലീസ് അന്വേഷണം തുടങ്ങി.