കോഴിക്കോട് വടകരയില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പ്രധാന അധ്യാപകന്‍ പിടിയില്‍. പാക്കയില്‍ ജെ ബി എസ് സ്കൂള്‍ ഹെഡ്മാസ്റ്ററാണ് വിജിലന്‍സിന്‍റെ പിടിയിലായത്. പി എഫ് നടപടികള്‍ വേഗത്തിലാക്കുവാനായി അധ്യാപികയില്‍ നിന്ന് പണം വാങ്ങുകയായിരുന്നു.
പിഎഫ് നടപടികള്‍ വേഗത്തിലാക്കാനായാണ് സഹപ്രവര്‍ത്തകയായ അധ്യാപികയില്‍ നിന്ന് പ്രധാന അധ്യാപകന്‍ ഇ എം രവീന്ദ്രന്‍ കൈക്കൂലി വാങ്ങിയത്. മൂന്ന് ലക്ഷം രൂപ എടുക്കാനായി ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതില്‍ പതിനായിരം രൂപ പണമായും ബാക്കി ചെക്കായുമാണ് അധ്യാപിക നല്‍കിയത്. വൈകിട്ട് വടകര ലിങ്ക് റോഡ് പരിസരത്ത് വച്ച് പണം കൈയ്മാറുമ്പോഴാണ് വിജിലന്‍സ് പിടിയിലാകുന്നത്. ഈ മാസം അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് സംഭവം.