cyber-crime

TOPICS COVERED

ലഖ്നൗവില്‍ 100വയസുള്ള പിതാവിനെ ആറു ദിവസം ഡിജിറ്റല്‍ അറസ്റ്റിലാക്കി തട്ടിപ്പുസംഘം. സിബിഐ ഉദ്യോഗസ്ഥരാണെന്ന് നടിച്ചു നടത്തിയ തട്ടിപ്പില്‍ മകന് നഷ്ടമായത് 1.29കോടി രൂപ. പല അക്കൗണ്ടുകളിലേക്കായി നല്‍കുന്ന തുക പരിശോധന പൂര്‍ത്തിയാക്കുന്നതോടെ തിരിച്ചുതരുമെന്ന് പറഞ്ഞെങ്കിലും പണം ലഭിക്കാതായതോടെയാണ് തട്ടിപ്പുവിവരം പുറത്തറിയുന്നത്. 

സിബിഐ ഉദ്യോഗസ്ഥരെന്നു പറഞ്ഞാണ് വയോധികനെ തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തിയത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആറുദിവസം സംഘം ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി നിര്‍ത്തി. മര്‍ച്ചന്റ് നേവിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്  മകന്‍ സുരീന്ദര്‍പാല്‍ സിങ്. 

പല തരത്തിലുള്ള നിയമനടപടികളുമുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി സുരീന്ദര്‍പാല്‍ സിങ്ങില്‍ നിന്ന് 1.29 കോടി രൂപ ഗോവ, ഗുജറാത്ത്, ജാല്‍ഗണ്‍ എന്നിവിടങ്ങളിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാള്‍ തുക കൈമാറുകയും ചെയ്തു. 

സാമ്പത്തിക പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞും പണം തിരികെ വരാതിരുന്നതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. രാജ്യത്തുടനീളം ഇത്തരം സാമ്പത്തികതട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും കനത്ത ജാഗ്രത അനിവാര്യമാണെന്നും സൈബര്‍ ടീം പറയുന്നു. 

ENGLISH SUMMARY:

Online fraud targeted a 100-year-old father in Lucknow, resulting in his son losing 1.29 crore rupees. The scam involved impersonating CBI officers and coercing the son into transferring funds under false pretenses.