Untitled design - 1

സമ്പന്നരായ മുസ്‍ലിം യുവാക്കളെ വിവാഹം ചെയ്ത്, ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ അടിച്ചുമാറ്റുന്ന സമീറയുടെ തട്ടിപ്പ് ആരംഭിച്ചിട്ട് 15വര്‍ഷം. 7 വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന സമീറ ഫാത്തിമ ഇതുവരെ മിന്നുകെട്ടിയത് 8പര്‍ . വിവാഹശേഷമാണ് സമീറയുടെ തനി സ്വരൂപം പുറത്തുവരുന്നത്.

ആദ്യരാത്രി വരൻ മണിയറയിലെത്തുന്നതോടെ സമീറ ഭീഷണി ആരംഭിക്കും. വിവാഹ മോചനം നേടാതെയാണ് തന്നെ കല്യാണം കഴിച്ചതെന്നും, താൻ കേസുകാടുക്കുമെന്നും പറഞ്ഞാണ് ആദ്യരാത്രി ആരംഭിക്കുക. കേസ് കൊടുക്കാതിരിക്കണമെങ്കിൽ ലക്ഷങ്ങൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും നആവശ്യപ്പെടും. പണം അക്കൗണ്ടിലെത്തിയാൽ പിന്നെ രാവിലെ തന്നെ അവർ സ്ഥലം കാലിയാക്കും. പിന്നെ അവരുടെ ഫോൺ നമ്പറിൽ വിളിച്ചാൽ സ്വിച്ച്ഡ് ഓഫായിരിക്കുമെന്ന് ഇരകൾ പറയുന്നു.

ഒന്‍പതാമത്തെ വിവാഹത്തിന് മുന്‍പാണ് മഹരാഷ്ട്രയിലെ നാഗ്പൂരില്‍ സമീറ അറസ്റ്റിലാകുന്നത്. ഒന്‍പതാമത്തെ വരനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അറസ്റ്റ്. 15 വര്‍ഷത്തോളമായി വിവിധ ഇടങ്ങളില്‍ നിന്നായി എട്ടുപേരെയാണ് സമീറ കബളിപ്പിച്ചത്. വിവാഹ ശേഷം സമ്പന്നരായ മുസ്‍ലിം യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സമീറക്ക് പിന്നിൽ വൻ തട്ടിപ്പ് സംഘമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വിവാഹിതരായ പുരുഷന്മാരെ പിന്തുടർന്നാണ് തട്ടിപ്പ്. പല വഴികളിലൂടെയും പുരുഷന്മാരുടെ വിശ്വാസം പിടിച്ചുപറ്റാൻ വല്ലാത്തൊരു കഴിവുണ്ട് സമീറക്ക്.

രണ്ടാം ഭാര്യയായി ജീവിക്കാമെന്നും, പ്രശ്നക്കാരിയല്ലെന്നും പറയുന്നതോടെയാണ് പുരുഷന്മാർ തേൻ കെണിയിൽ വീഴുന്നത്. പണം അക്കൗണ്ടിലെത്തിയാൽ അടുത്ത ഇരയ്ക്കായി സോഷ്യൽ മീഡിയയിൽ വല വിരിക്കും. സമീറയ്‌ക്കെതിരെ 2023 മാർച്ച് മാസത്തിലാണ് ആദ്യ പരാതി രജിസ്റ്റർ ചെയ്യപ്പെട്ടത്. ഗുലാം പത്താൻ എന്നയാളായിരുന്നു പരാതിക്കാരൻ. 2010 മുതൽ ആരംഭിച്ച വിവാഹതട്ടിപ്പിലൂടെ കോടികളാണ് സമീറ തട്ടിയത്. സമീറ നേരത്തേ സ്കൂൾ അദ്ധ്യാപികയായി ജോലിനോക്കിയിരുന്നു. അതിന് ശേഷമാണ് വിവാ​ഹ തട്ടിപ്പിലേക്ക് കടന്നത്.

ENGLISH SUMMARY:

Samira's Marriage Scam: Targeting Wealthy Muslim Men for Money