ലോണ്‍ ആപ്പ് തട്ടിപ്പില്‍ സിംഗപ്പൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് സിംഗപ്പുര്‍ സര്‍ക്കാരിനെ വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു. തട്ടിപ്പിന്‍റെ മാസ്റ്റര്‍ ബ്രെയിന്‍ സിംഗപ്പുര്‍ പൗരന്‍ മുസ്തഫ കമാലെന്ന് വ്യക്തമാക്കിയ ഇഡി, രാജ്യത്തു നിന്ന് തട്ടിയെടുത്ത കോടികള്‍ എത്തിയത് മുസ്തഫ കമാലിന്‍റെ അക്കൗണ്ടുകളിലേക്കാണെന്നും സ്ഥിരീകരിച്ചു.
തമിഴ്നാട് സ്വദേശികള്‍ കടലാസ് കമ്പനികള്‍ നിര്‍മിച്ചത് മുസ്തഫ കമാലിന്‍റെ നിര്‍ദേശപ്രകാരമെന്നും സോഫ്റ്റ് വെയര്‍ ഡിജിറ്റല്‍ സേവനങ്ങളുടെ പേരില്‍ വ്യാജ ഇന്‍വോയ്സുകള്‍ തയാറാക്കിയാണ് സിംഗപ്പുരിലേക്ക് പണം കടത്തിയതെന്നും ഇഡി കണ്ടെത്തിയിരുന്നു. അതേസമയം, ക്രിപ്റ്റോ ഇടപാടുകളില്‍ നിക്ഷേപിച്ച 118 കോടി ചൈനയിലും എത്തിയതായി ഇഡി വ്യക്തമാക്കുന്നു. പണം കൈമാറ്റത്തിനുപയോഗിച്ച കോഡ് ഭാഷകള്‍ ചൈന ബന്ധത്തിന് തെളിവുകളായി ഇഡി കണ്ടെത്തി. ഡമ്മി അക്കൗണ്ടുകള്‍ നിയന്ത്രിച്ചവര്‍ക്ക് ചൈനീസ് ബന്ധമുള്ളതായും ഇഡി കണ്ടെത്തി.