സി.ജെ.ജോര്‍ജ് (ഇടത്ത്), ജോണ്‍സ് ജോര്‍ജ് (വലത്)
ജിയോജിത് ഫിനാൻഷ്യൽ സർവീസസിൽ നേതൃമാറ്റം. കമ്പനിയുടെ പുതിയ എക്സിക്യുട്ടീവ് ചെയർമാനായി നിലവിലെ എംഡി സി.ജെ.ജോർജിനെയും മാനേജിങ് ഡയറക്ടറായി എക്സിക്യൂട്ടീവ് ഡയറക്ടറായ ജോൺസ് ജോർജിനെയും നിയമിച്ചു. നാൽപതാം വർഷത്തേക്ക് കടക്കുന്ന കമ്പനിയുടെ വളർച്ചയിലെ അടുത്ത പടിയാണ് നേതൃമാറ്റം. സി.ജെ.ജോർജിന്റെ മകനാണ് ജോൺസ്. 2013ൽ ഡിജിറ്റൽ മീഡിയ മാനേജരായാണ് ജോൺസ് ജോർജ് ജിയോജിത്തിൽ എത്തിയത്. 2018ൽ ചീഫ് ഡിജിറ്റൽ ഓഫിസറായും 2021ൽ എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കപ്പെട്ടു.