mutual-fund-investment

മാസ വരുമാനം കൊണ്ട് മാത്രം ഇക്കാലത്ത് നിലനിന്നു പോകാൻ കഴിയില്ല എന്നാകുമ്പോൾ, ഉള്ള വരുമാനം കൃത്യമായി വിനിയോഗിച്ച് സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ നിക്ഷേപത്തേക്കാൾ മികച്ച ഒരു മാർഗ്ഗമില്ല. സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച വഴിയാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ ഇതിനെയും സംശയത്തോടെ നോക്കി കാണുന്നവർ കുറവല്ല. ഇതിലിട്ടാൽ കാശ് നഷ്ടമാകുമോ? ലാഭം നേടാൻ കഴിയുമോ? എങ്ങനെയാണ് നിക്ഷേപം ആരംഭിക്കേണ്ടതെന്ന് തുടങ്ങി സംശയങ്ങളുടെ നിര തന്നെ നിക്ഷേപം തുടങ്ങാനിരിക്കുന്നവർക്കുണ്ട്.

എന്നാൽ ഓഹരി വിപണിയിലേതുപോലെ നേരിട്ടുള്ള നിക്ഷേപമോ, നഷ്ട സാധ്യതകളോ ഇല്ലാതെ ലാഭം നേടാൻ മ്യൂച്വൽ ഫണ്ടുകൾ വഴി സാധിക്കും. പല ആളുകളിൽ നിന്നുള്ള നിക്ഷേപം സ്വീകരിച്ച് വിദഗ്ധർ ഓഹരികളിലേക്കും, ബോണ്ടുകളിലേക്കും മറ്റും നിക്ഷേപിക്കുന്ന രീതിയാണിത്. ഒരേ കമ്പനിയിൽ മാത്രം ഒതുക്കാതെ പല മേഖലകളിലായി തിരിച്ചാണ് നിക്ഷേപം നടത്തുന്നത്. അതിനാൽ റിസ്ക് വളരെ കുറവായിരിക്കും. ഇത്തരത്തിൽ നിരവധി ടിപ്പുകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലുണ്ട്.

സുരക്ഷിതമായ സമ്പാദ്യം വളർത്തിയെടുക്കാൻ താൽപര്യം ഉള്ള ആർക്കും മ്യൂച്വൽ ഫണ്ടിന്റെ ഭാഗമാകാം. മ്യൂച്വൽ ഫണ്ടിനെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർക്ക് മനോരമ ഹൊറൈസൺ നടത്തുന്ന 'മ്യൂച്വൽ ഫണ്ട് മാസ്റ്റർക്ലാസ് ഫോർ ബിഗിനേഴ്സ്' ഓൺലൈൻ സർട്ടിഫിക്കേഷന്‍ കോഴ്സിൽ പങ്കെടുക്കാം. ഡിസംബർ 18ന് ആരംഭിക്കുന്ന ക്ലാസിൽ നിങ്ങളുടെ സംശയങ്ങൾ വിദഗ്ധരോട് നേരിട്ട് ചോദിക്കാം കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/oU46G  ഫോൺ: 9048991111.

ENGLISH SUMMARY:

Are you confused about starting your investment journey? Manorama Horizon is hosting an online 'Mutual Fund Masterclass for Beginners' starting December 18 to guide individuals on building wealth safely. Mutual Funds offer a less risky alternative to direct stock market investment by diversifying pooled capital across various assets (stocks, bonds) through expert management. The course aims to clarify common doubts about profitability and investment methods. Participants will have the opportunity to interact directly with experts. Register now via the Google Form for more details