• ടാപ് ആന്റ് പേ സംവിധാനത്തിലൂടെ 5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് യുപിഐ പിൻ ഇല്ലാതെ പണം നൽകാം.

ഇന്‍റര്‍നെറ്റില്ലാതെയും യുപിഐ ഉപയോഗിച്ച് പണമയക്കാന്‍ സാധിക്കുന്ന സംവിധാനം അവതരിപ്പിച്ച് എന്‍പിസിഐ. പോയിന്‍റ് സെയില്‍ ടെര്‍മിനലുകളില്‍ ടാപ് ആന്‍ഡ് പേ സൗകര്യം, എഐ അധിഷ്ഠിത കസ്റ്റമർ സപ്പോർട്ട് പ്ലാറ്റ്‌ഫോമായ 'മൈയുപിഐ'  എന്നി പദ്ധതികളാണ് അവതരിപ്പിച്ചത്. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. 

യുപിഐ ടാപ്പ് ആന്‍ഡ് പേ

എൻഎഫ്സി ഉപയോഗിച്ചാണ് യുപിഐ ടാപ്പ് ആന്‍ഡ് പേ പ്രവര്‍ത്തിക്കുന്നത്. എൻഎഫ്സി സൗകര്യമുള്ള സ്മാർട്ട്‌ഫോൺ അൺലോക്ക് ചെയ്ത ശേഷം എൻഎഫ്സിയുള്ള പിഒഎസ് മെഷിനില്‍ ടാപ്പ് ചെയ്താല്‍ പണമിടപാട് നടത്താം. സാധാരണ യു.പി.ഐ ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി മൊബൈലില്‍  ഇന്റർനെറ്റ് കണക്ഷനില്ലെങ്കിലും ഇടപാട് നടത്താം. പിഒഎസ് മെഷീന്റെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ഇടപാട് നടത്തുക. 

Also Read: ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടി വരും; NBFC ലൈസന്‍സ് റദ്ദാക്കാനുള്ള അപേക്ഷ RBI തള്ളി

5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് യുപിഐ പിൻ നല്‍കേണ്ടതില്ല. ഈ തുകയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് പിഒഎസ് മെഷിനില്‍ പിൻ നൽകണം. യുപിഐയുമായി ലിങ്ക് ചെയ്ത റൂപേ ക്രെ‍ഡിറ്റ് കാര്‍ഡ് അടക്കമുള്ള എല്ലാവിധ അക്കൗണ്ടുകളിലും ഈ സൗകര്യം ലഭിക്കും. 

മൈയുപിഐ

നിലവിലുള്ള യുപിഐ ഹെൽപ്പ് സപ്പോർട്ട് സിസ്റ്റത്തിന്റെ അപ്ഡേറ്റഡ് വേര്‍ഷനാണ് മൈ യുപിഐ. വിവിധ ബാങ്കുകളിലെയും ആപ്പുകളിലെയും യുപിഐ ഇടപാടുകളുടെയും ഓട്ടോപേ മാൻഡേറ്റുകളുടെയും ഏകീകൃത വിവരങ്ങൾ ഇതിലൂടെ ലഭിക്കും. അക്കൗണ്ടില്‍ സുരക്ഷാവീഴ്ച ശ്രദ്ധയില്‍പ്പെട്ടാല്‍ ഡെബിറ്റ് ഇടപാടുകള്‍ നിരസിക്കാനും അക്കൗണ്ടില്‍ നിന്നും മൊബൈല്‍ നമ്പര്‍ ഡീലിങ്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. 

ENGLISH SUMMARY:

The National Payments Corporation of India (NPCI) has introduced two innovative features, UPI Tap and Pay and 'MyUPI', at the Global Fintech Fest in Mumbai. Announced by RBI Governor Sanjay Malhotra, the UPI Tap and Pay feature utilizes NFC technology to enable offline transactions without needing an internet connection on the user's phone. Additionally, the AI-powered 'MyUPI' platform serves as a unified support system to monitor accounts, manage auto-pay mandates, and instantly secure accounts against unauthorized debits. These advancements aim to streamline digital payments and enhance transaction security for users across the country.