ഇന്ത്യന്‍ പണമിടപാട് മേഖലയില്‍ വിപ്ലവത്തിന് വഴിവച്ച യുണൈറ്റഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് അഥവാ യു.പി.ഐ സംവിധാനം രൂപംകൊണ്ടിട്ട് ഒരു പതിറ്റാണ്ട്. 10 വര്‍ഷം മുന്‍പ് സ്വപ്നംകാണാന്‍ സാധിക്കാതിരുന്ന തലത്തിലേക്ക് ഇന്ന് ഡിജിറ്റല്‍ പണമിടപാട് വളര്‍ന്നു. വിദേശരാജ്യങ്ങളും യു.പി.ഐയില്‍ ആകൃഷ്ടരാണ്.
2016 ഓഗസ്റ്റ് 25 നാണ് നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യു.പി.ഐ അവതരിപ്പിച്ചത്. തുടങ്ങുമ്പോള്‍ ആശങ്കകളും വിമര്‍ശനങ്ങളും ഉണ്ടായെങ്കിലും വന്‍കിട സ്ഥാപനങ്ങള്‍ മുതല്‍ പെട്ടിക്കടകളില്‍ വരെ ഇന്ന് യു.പി.ഐ സര്‍വസാധാരണമാണ്. കയ്യില്‍ പണം കൊണ്ടുനടക്കേണ്ട, ബാങ്കുകളില്‍ വരിനില്‍ക്കേണ്ട, ചില്ലറയ്ക്കായി ബുദ്ധിമുട്ടേണ്ട... യു.പി.ഐ ജനപ്രിയമാവാന്‍ കാരണങ്ങള്‍ ഏറെ. 10 വര്‍ഷത്തിനിടെ സമാനതകളില്ലാത്ത കുതിച്ചുചാട്ടമാണ് ഉണ്ടായത്.
പദ്ധതി ആരംഭിച്ച 2016– 17 ല്‍ 0.07 ലക്ഷം കോടി രൂപയുടെ ഇടപാട് മാത്രമാണ് നടന്നതെങ്കില്‍ 2025– 26 ല്‍ 314 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇടപാടുകളുടെ എണ്ണം 1.78 കോടിയില്‍ നിന്ന് 24,162 കോടിയില്‍ എത്തി. ഏറ്റവും കൂടുതല്‍ പ്രതിമാസ ഇടപാട് എന്ന നാഴികക്കല്ലും ഈ വര്‍ഷം പിന്നിട്ടു. ജൂലൈയില്‍ 2,366 കോടി ഇടപാടുകളാണ് നടന്നത്. രാജ്യാന്തര തലത്തിലും യു.പി.ഐ അംഗീകരിക്കപ്പെട്ടു. യു.എ.ഇയും ഫ്രാന്‍സും ഉള്‍പ്പെടെ 11 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. രാജ്യാന്തര നാണയനിധിയുടെ കണക്കുപ്രകാരം ലോകത്തെ ഏറ്റവും വിലയ റിയല്‍ ടൈം ഇടപാടു സംവിധാനമാണ് യു.പി.ഐ.