എടിഎം ഇടപാടുകളുടെ സേവന നിരക്കുകൾ പരിഷ്കരിച്ച് കാനറ ബാങ്ക്. സൗജന്യ ഇടപാടുകളുടെ പരിധി കുറച്ചതിനൊപ്പം ഇടപാടുകളുടെ നിരക്ക് കൂട്ടുകയും ചെയ്തു. മാറ്റങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്നു.
Also Read: എസ്ബിഐയില്‍ അക്കൗണ്ടുള്ളവര്‍ ശ്രദ്ധിക്കുക; ഇനി ഓരോ ഇടപാടിനും 15 രൂപ; മാറ്റം എടിഎം ഇടപാടില്‍
റെഗുലർ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം ലഭിച്ചിരുന്ന സൗജന്യ എടിഎം ഇടപാടുകളുടെ പരിധി ആറിൽ നിന്ന് അഞ്ചായി കുറച്ചു. പണം പിന്‍വലിക്കലും, മറ്റു ഇടപാടുകളും അടക്കമാണിത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 8 സൗജന്യ ഇടപാടുകൾ തന്നെ തുടർന്നും ലഭിക്കും.
സൗജന്യ പരിധി കഴിഞ്ഞുള്ള പണം പിൻവലിക്കലിന് ഈടാക്കിയിരുന്ന നിരക്ക് 20 രൂപയിൽ നിന്ന് 23 രൂപയായി ഉയർത്തി. ഇതിന് പുറമെ ജി.എസ്.ടിയും ഈടാക്കും. യുപിഐ വഴിയുള്ള പണം പിൻവലിക്കലും ഇതില്‍ ഉൾപ്പെടെും. സൗജന്യ പരിധിക്കു ശേഷം ബാലൻസ് പരിശോധന പോലുള്ള സാമ്പത്തികേതര സേവനങ്ങൾക്ക് 5 രൂപയും ജി.എസ്.ടിയും മാറ്റമില്ലാതെ തുടരും.
Also Read: 444 ദിവസം; 5 ലക്ഷമിട്ടാല്‍ 42,416 രൂപ പലിശ; പൊതുമേഖലാ ബാങ്കുകളുടെ സ്ഥിര നിക്ഷേപമറിയാം
അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്തതിനെ തുടർന്ന് എടിഎം ഇടപാട് പരാജയപ്പെട്ടാൽ ഈടാക്കുന്ന പിഴത്തുക 17 രൂപയിൽ നിന്ന് 23 രൂപയായി വർധിപ്പിച്ചു. കാനറ ബാങ്ക് എടിഎമ്മിലും മറ്റു ബാങ്കുകളുടെ എടിഎമ്മിലും ഈ നിരക്ക് ബാധകമാണ്. ഗ്രീൻ പിന്നിന് ഈടാക്കിയിരുന്ന ഫീസ് 23 രൂപയിൽ നിന്ന് 5 രൂപയായി കുറച്ചിട്ടുണ്ട്.