റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താത്ത പശ്ചാത്തലത്തിൽ, സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച ആനുകൂല്യങ്ങൾ നൽകി പൊതുമേഖലാ ബാങ്കുകൾ. 444 ദിവസത്തെ പ്രത്യേക നിക്ഷേപ പദ്ധതികൾക്ക് ആകർഷകമായ പലിശ നിരക്കാണ് ബാങ്കുകൾ നിലവിൽ വാഗ്ദാനം ചെയ്യുന്നത്. അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന നേട്ടം എത്രയെന്ന് നോക്കാം.
Also Read: എസ്ബിഐയില്‍ അക്കൗണ്ടുള്ളവര്‍ ശ്രദ്ധിക്കുക; ഇനി ഓരോ ഇടപാടിനും 15 രൂപ; മാറ്റം എടിഎം ഇടപാടില്‍
ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ്. 6.75 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 42,416 രൂപ പലിശയായി ലഭിക്കും. ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയില്‍ 6.60 ശതമാനം പലിശ നിരക്ക് ലഭിക്കും. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ 41,443 രൂപ പലിശയായി ലഭിക്കും.
Also Read: മൊബൈല്‍ റീചാര്‍ജ് നിരക്ക് 'കൂട്ടി'; 299 രൂപയുടെ റീചാര്‍ജ് ചെയ്തവര്‍ക്ക് ഇനി 50 രൂപ അധിക ചെലവ്
കാനറ ബാങ്കില്‍ 6.50 ശതമാനമാണ് പലിശ നിരക്ക്. 5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 40,795 രൂപ പലിശ ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും ബാങ്ക് ഓഫ് ബറോഡയിലും ലഭിക്കുന്ന പലിശ 6.45 ശതമാനമാണ്. എസ്.ബി.ഐ.യുടെ 'അമൃത് വൃഷ്ടി' പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ 40,472 രൂപ പലിശയിനത്തിൽ നേടാം