Image Credit: facebook.com/upichalega
എന്തു വാങ്ങിയാലും പണമടയ്ക്കാന്‍ യുപിഐ ശീലിച്ചവരെ ആശങ്കപ്പെടുത്തുന്നതാണ് പെയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്‍റ് ആക്ടില്‍ കേന്ദ്രം വരുത്താന്‍ പോകുന്ന ഭേദഗതി. യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്ന മര്‍ച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ് തിരികെ കൊണ്ടുവരാന്‍ സര്‍ക്കാറിനെ അനുവദിക്കുന്നതാണ് ഭേദഗതി. 2007 ലെ നിയമത്തിലെ സെക്ഷന്‍ 10 ഭേദഗതി ചെയ്യാനാണ് കേന്ദ്രം നിര്‍ദേശം. യുപിഐ, റൂപേ ഡെബിറ്റ് കാര്‍ഡ് എന്നിവ വഴിയുള്ള ഇടപടുകള്‍ക്ക് 'സീറോ എംഡിആര്‍' (മര്‍ച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ്) നയം പിന്തുടരാന്‍ സഹായിക്കുന്നത് ഈ സെക്ഷന്‍.
എന്താണ് എംഡിആര്‍
ഓണ്‍ലൈന്‍ ഇടപാട് നടത്തുന്നതിന് വ്യാപാരികൾ ബാങ്കുകൾക്കും പെയ്മെന്റ് സേവന ദാതാക്കൾക്കും (PSPs) നൽകേണ്ടിവരുന്ന സേവന ഫീസാണ് മര്‍ച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ്. 2020 മുതല്‍ യുപിഐ, റൂപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുന്നില്ല. ഡിജിറ്റല്‍ പെയ്മെന്റ് പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
ബാങ്കില്‍ എഫ്.ഡിയുണ്ടോ? നിയമം മാറിയത് അറിഞ്ഞില്ലേ...; പലിശ നിരക്കില്‍ മാറ്റം ഇങ്ങനെ
ഉദാഹരണമായി എംഡിആര്‍ എങ്ങനെയാണ് ഈടാക്കുന്നതെന്ന് നോക്കാം. ഉപഭോക്താവ് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 1,000 രൂപയ്ക്ക് ഒരു സാധനം വാങ്ങുമ്പോൾ, അതിൽ നിന്ന് ചെറിയൊരു ശതമാനം തുക ഇടപാടുമായി ബന്ധപ്പെട്ട രണ്ട് ബാങ്കുകളും വീതിച്ചെടുക്കുന്നു. ബാക്കി വരുന്ന തുക മാത്രമാണ് വ്യാപാരിക്ക് ലഭിക്കുന്നത്. എന്നാല്‍ യു.പി.ഐ ഇടപാടുകളിൽ, വ്യാപാരികൾക്ക് മുഴുവൻ തുകയും ലഭിക്കും.
എന്താണ് ബില്ലിലെ നിര്‍ദ്ദേശം
2007 ലെ നിയമത്തിലെ സെക്ഷന്‍ 10എ ഭേദഗതി ചെയ്യുകയാണ് ബില്ലിലെ നിര്‍ദ്ദേശം. യുപിഐ, റൂപേ ഡെബിറ്റ് കാർഡ് പേയ്മെന്റുകളില്‍ നിന്ന് എംഡിആര്‍ ഈടാക്കുന്നതിനെ ബാങ്കുകളെയും പേയ്മെന്റ് സേവന ദാതാക്കളെയും നിയമം തടയുന്നുണ്ട്. ബില്‍ പാസായാല്‍ ഏതൊക്കെ പേയ്മെന്റ് രീതികളാണ് നിരക്കുകളിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടതെന്നും ഏതൊക്കെയാണ് എംഡിആർ ബാധകമാക്കേണ്ടതെന്നും വിജ്ഞാപനം ചെയ്യാൻ സര്‍ക്കാറിന് സാധിക്കും. വേണമെങ്കില്‍ യുപിഐയ്ക്ക് എംഡിആര്‍ ചുമത്താന്‍ സര്‍ക്കാറിന് കഴിയും. അതിനാല്‍ ഉപയോക്താക്കളോ വ്യാപാരികളോ ഉടൻതന്നെ ചാര്‍ജ് നൽകിത്തുടങ്ങണമെന്ന് ഇതിനർത്ഥമില്ല.
നാലു ദിവസമായി വിലയില്‍ കാര്യമായ അനക്കമില്ല; സ്വര്‍ണത്തിന് എന്തുപറ്റി?
എന്തുകൊണ്ട് ഭേദഗതി
സീറോ എംഡിആര്‍ അവസ്ഥയില്‍ യുപിഐ സംവിധാനം മുന്നോട്ട് കൊണ്ടുപോവുക സാധ്യമല്ലെന്നാണ് ധനമന്ത്രാലയത്തിന്‍റെ നിലപാട്. 2025 മാര്‍ച്ചില്‍ പെയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ 'സീറോ എംഡിആര്‍' പോളിസി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നല്‍കിയിരുന്നു. യുപിഐ-യുടെ അടുത്ത ഘട്ട വളർച്ചയ്ക്ക് ഫണ്ട് കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം