അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ വേഗത്തിൽ ഫണ്ട് ലഭ്യമാക്കുന്ന സൗകര്യമാണ് പഴ്സണല്‍ ലോണ്‍. ഇത്തരം വായ്പകള്‍ ബാങ്കില്‍ നിന്നെടുക്കുന്നതാണ് സുരക്ഷിതം. അതിന് ഏറ്റവും മികച്ച സൗകര്യമൊരുക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. കുറഞ്ഞ ഡോക്യുമെന്റേഷൻ, കുറഞ്ഞ പലിശനിരക്കുകൾ, എന്നിവയ്ക്കൊപ്പം പരമാവധി 5 വർഷം വരെ സൗകര്യപ്രദമായ തിരിച്ചടവ് കാലാവധിയും ലഭിക്കും. ലളിതവും വേഗത്തിലുള്ള ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് ലോണ്‍ നല്‍കുന്നത്.

എസ്.ഐ.ബി പഴ്സണല്‍ ലോണിന്‍റെ പ്രത്യേകതകള്‍

  1. വേഗത്തിലുള്ള ഫണ്ട് വിതരണം: തൽക്ഷണ അനുമതിയും ഡിജിറ്റൽ ഡോക്യുമെന്റേഷനും വഴി ആവശ്യമായ തുക യഥാസമയം ലഭ്യമാക്കുന്നു.
  2. സൗകര്യപ്രദമായ ലോൺ തുക: നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ അനുസരിച്ച് വായ്പ. അതായത് ഡോക്ടർമാർക്ക് 30 ലക്ഷം രൂപ വരെയും സർക്കാർ ഉദ്യോഗസ്ഥർ, IT പ്രൊഫഷണലുകൾ, മറ്റ് പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക്  20 ലക്ഷം രൂപ വരെയും സെൽഫ് എംപ്ലോയിഡ് ക്യാറ്റഗറിയിൽ വരുന്നവർക്കും എൻ ആർ ഐസിനും 10 ലക്ഷം രൂപ വരെയും ലഭിക്കുന്നതാണ്.
  3. ആകർഷകവും മത്സരാത്മകവുമായ പലിശനിരക്കുകൾ: നിങ്ങളുടെ പ്രൊഫൈലിന് അനുയോജ്യമായ പലിശനിരക്കുകൾ, തിരിച്ചടവ് കൂടുതൽ സൗകര്യപ്രദമാക്കുന്നു. 9.99 ശതമാനം മുതലാണ് പലിശനിരക്കുകൾ ആരംഭിക്കുന്നത്.
  4. സൗകര്യപ്രദമായ തിരിച്ചടവ് കാലാവധി: 12 മുതൽ 60 മാസം വരെ നിങ്ങൾക്ക് അനുയോജ്യമായ കാലയളവ് ഏതാണോ അത് തിരഞ്ഞെടുക്കാം.

എസ്.ഐ.ബി പഴ്സണല്‍ ലോണിന് അപേക്ഷിക്കാൻ: https://mysib.bank.in/sm/smm

ENGLISH SUMMARY:

South Indian Bank offers personal loans with quick fund disbursal and flexible repayment options. This secure banking facility provides loans for various professionals and individuals with competitive interest rates starting from 9.99%.