തിരുവനന്തപുരത്ത് നടന്ന ഒരു ആത്മഹത്യ നയിച്ചത് വലിയ തിരിമറിയുടെ വാര്‍ത്തയിലേക്കാണ്. സൂര്യ പണമിടപാട് സ്ഥാപനത്തിലെ സ്വര്‍ണത്തിരിമറിയിലേക്ക്. മരണപ്പെടുന്നത് വെണ്ണിയൂര്‍ ജയാഭവനില്‍ ‌അഞ്ജുവാണ്, അഞ്ജുവിന് 28 വയസ്. സൂര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അഞ്ജു. വിഴിഞ്ഞം ശാഖയിലെ ജീവനക്കാരി. അഞ്ജുവിനൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഐശ്വര്യ എന്ന യുവതിയാണ്, ഇതേ സ്ഥാപനത്തിന്റെ വെങ്ങാനൂര്‍ ശാഖയിലെ ജീവനക്കാരി. ഐശ്വര്യയ്ക്ക് 32 വയസായിരുന്നു. മെഡിക്കല്‍ കോളജ് തീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ആത്മഹത്യ നടക്കുന്നത് കഴിഞ്ഞ ‍മുപ്പതാം തീയതിയാണ്. രണ്ട് ജീവനക്കാരികളും ഷാര്‍ജ ഷെയ്ക്കില്‍ എലിവിഷം ചേര്‍ത്ത് കഴിക്കുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് വെണ്ണിയൂര്‍ സ്വദേശിനി അ‍ഞ്ജു ഇന്നലെ മരിക്കുന്നത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍. 

ENGLISH SUMMARY:

This report details a major financial fraud case in Thiruvananthapuram, Kerala, which tragically led to a suicide. The incident involves Surya Financial Institution and the death of its employee, Anju, from Veginanoor, highlighting a significant gold scam.