പത്തനംതിട്ടയില്‍ പതിമൂന്ന് വയസുകാരിയായ ഒന്‍പതാം ക്ലാസുകാരിയെ സഹപാഠികള്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ചോദ്യങ്ങള്‍ ഏറെയാണ്. കഴിഞ്ഞ മേയ് മാസമായിരുന്നു ഈ ഉപദ്രവമെന്ന് പറയുന്നത്. സ്കൂളിലെ ശുചിമുറിയിലും സഹപാഠിയുടെ വീട്ടിലുമാണ് പീഡ‍നമുണ്ടായി എന്നാണ് കുട്ടി പറയുന്നത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന 13 വയസുകാരിയെ പത്ത് പേര്‍ ചേര്‍ന്ന് പലതവണ ക്രൂരമായി പീഡ‍ിപ്പിച്ചു എന്ന് സ്കൂള്‍ കൗണ്‍സിലിങ്ങില്‍ ചൈല്‍ഡ് ലൈന്‍ അധികൃതരോടാണ് പറയുന്നത്. സ്കൂളിലും സഹപാഠിയായ പെണ്‍കുട്ടിയുടെ വീട്ടിലും വീട്ടുകാര്‍ ഇല്ലാത്ത സമയമായിരുന്നു ഈ പീഡനം. സ്കൂളിലെ ശുചിമുറിയില്‍ വച്ചും പീഡിപ്പിച്ചു. പ്രതിപ്പട്ടികയില്‍ ഉള്ള ആറുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പെണ്‍കുട്ടിയെ സഹപാഠികള്‍ക്ക് പീഡ‍ിപ്പിക്കാന്‍ ഒത്താശ ചെയ്ത പെണ്‍കുട്ടിയെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആറുപേരെ ആണ് പിടികൂടിയിരുന്നു. ഇതില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 

സ്കൂളിലെ  കൗൺസിലിങ്ങിൽ ചൈൽഡ് ലൈൻ അധികൃതരോടായിരുന്നു പീഡന വിവരം പെൺകുട്ടി പറഞ്ഞത്. സഹപാഠികൾ പെൺകുട്ടിയെ ഒരുമിച്ച് പീഡനത്തിന് ഇരയാക്കിയതായും മൊഴിയുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയാണ് സ്കൂള്‍ ടീച്ചറെ വിവരമറിയിച്ചത്്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിന്റെ സഹായം തേടുകയായിരുന്നു. 

ENGLISH SUMMARY:

sexual abuse case involving a 13-year-old 9th-grade student in Pathanamthitta. The victim alleges she was sexually assaulted multiple times by classmates and others in a school bathroom and a classmate's home.