AI Generated Image
വായ്പയായി മൊബൈല്‍ ഫോണ്‍ വാങ്ങി തിരിച്ചടവ് മുടക്കുന്നവര്‍ക്കെതിരെ പൂട്ടാന്‍ ബാങ്കുകള്‍. വായ്പ തിരിച്ചടയ്ക്കാതെ മുങ്ങുന്നവരുടെ ഫോണുകള്‍ ലോക്ക് ചെയ്യാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കുമെന്നാണ് വിവരം. ബാങ്കുകളുടെ കിട്ടാകടം വര്‍ധിക്കുന്നത് തടയുകയാണ് ലക്ഷ്യം.
വായ്പ തിരിച്ചടവ് മുടക്കുന്നവരുടെ ഫോണ്‍ ലോക്ക് ചെയ്യുന്ന രീതി നിര്‍ത്തിവെയ്ക്കാന്‍ നേരത്തെ റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ഫോണിന് വായ്പ അനുവദിക്കുന്ന സമയത്ത് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതായിരുന്നു രീതി. രാജ്യത്ത് വില്‍ക്കുന്ന ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ മൂന്നിലൊന്നും ചെറുകിട വ്യക്തിഗത വായ്പകളിലൂടെയാണ്.
ബാങ്കുകളുമായി സംസാരിച്ച ശേഷം ആര്‍ബിഐ ഫെയര്‍ പ്രാക്ടീസ് കോഡ് അപ്ഡേറ്റ് ചെയ്യും. ഇതില്‍ പുതുക്കിയ ഫോണ്‍ലോക്കിങ് രീതിയും വിശദമാക്കും. ചെറിയ തുകയുടെ വായ്പകൾ തിരിച്ചുപിടിക്കാൻ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്നതിനൊപ്പം ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതുമായ രീതിയിലാകും പരിഷ്കാരം. ഇതിലൂടെ മോശം ക്രെഡിറ്റ് സ്കോര്‍ മോശമായവര്‍ക്ക് വായ്പ നല്‍കുന്ന പ്രശ്നം ലഘൂകരിക്കാനാകും.