Vellappally Natesan at Kollam SN college
റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് അഞ്ചു ദിവസമായി തുടരുന്ന തകർച്ചയ്ക്ക് അവസാനം. രണ്ടു മാസത്തിനിടയിലെ ഏറ്റവും മികച്ച ഒറ്റ ദിവസത്തെ നേട്ടം കൈവരിച്ച രൂപ ഡോളറിനെതിരെ 90.38 എന്ന നിലയില്‍ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. മുൻദിവസം 91.02 ആയിരുന്നു ക്ലോസിങ് നിരക്ക്. വിപണി തുറന്നതിന് തൊട്ടുപിന്നാലെ ആർ.ബി.ഐ വിദേശനാണ്യ വിപണിയിൽ ഇടപെടുകയായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. രൂപയുടെ മൂല്യം ഇടിയുമെന്ന ഊഹക്കച്ചവടം തടയുകയായിരുന്നു ലക്ഷ്യം. ഒക്ടോബർ, നവംബർ മാസങ്ങളിലും രൂപയുടെ ഏകപക്ഷീയമായ തകർച്ച തടയാൻ കേന്ദ്ര ബാങ്ക് സമാനമായ രീതിയിൽ ഇടപെട്ടിരുന്നു.