മലയാളികളുടെ അഭിമാനമായ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ടാലന്‍ മാര്‍ക്ക് കോര്‍പ്പറേഷന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍. പ്രമുഖ ഹോട്ടല്‍ സംരഭകരും ഡവലപ്പേഴ്സുമായ ടാലന്‍മാര്‍ക്കുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമെന്ന് സഞ്ജു സാംസണ്‍ പ്രതികരിച്ചു. ടാലന്‍ മാര്‍ക്കിനെ ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തുന്നതിന്‍റെ ആദ്യപടിയാണിതെന്നാണ് ഡയറക്ടര്‍മാരുടെ പ്രതികരണം. 

പ്രൗഡ ഗംഭീര ചടങ്ങിലാണ് സഞ്ജുസാംസണെ ബ്രാന്‍ഡ് അംബാസിഡറായി ടാലന്‍ മാര്‍ക്ക് പ്രഖ്യാപിച്ചത്. വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ടാലന്‍ മാര്‍ക്ക് ബിസിനസ് സംരഭങ്ങളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗം കൂടിയാണ് ഈ തീരുമാനം.

2014 ല്‍ സ്ഥാപിതമായ ടാലന്‍മാര്‍ക്ക് കോര്‍പ്പറേഷന്‍ കൂടുതല്‍ മേഖലകളിലേയ്ക്ക് ചിറകുവിരിക്കാന്‍ ഒരുങ്ങുകയാണ്. 2027ന്‍റെ തുടക്കത്തില്‍ തന്നെ രാജ്യാന്തര വിപണിയിലേയ്ക്കും ടാലന്‍ മാര്‍ക്ക് ഇറങ്ങും. 

ENGLISH SUMMARY:

Sanju Samson brand ambassador role for Talent Mark Corporation marks an exciting new chapter for the global business expansion. The renowned Indian cricketer has officially partnered with the prominent hotel developers to elevate their brand presence worldwide.