ഗൃഹോപകരണ രംഗത്തെ പ്രമുഖരായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ എൺപത്തി ഒൻപതാമത് ഷോറൂം കോട്ടയം പാമ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക് ഉദ്ഘാടനം നിർവഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയായി.
പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സിഇഒ കിരൺ വർഗീസ്, ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, മരിയ പോൾ, അജോ തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ പത്ത് ഉപഭോക്താക്കൾക്ക് അഞ്ച് ഗ്രാം വെള്ളിനാണയം ഉൾപ്പെടെയുള്ള ഉറപ്പായ സമ്മാനങ്ങളും ആകർഷകമായ ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നതെന്നും സ്മാർട്ട്ഫോൺ വാങ്ങുന്ന ഓരോ ഉപഭോക്താവിനും സമ്മാനം ഉറപ്പാണെന്നും പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു.