ഇന്ത്യൻ ഓഹരി വിപണിയിൽ  റെക്കോർഡുമായി ജിയോ പ്ലാറ്റ്ഫോംസ്  ഐപിഒ. ആഗോള വന്‍കിട  നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന്  രണ്ടര ലക്ഷം കോടി രൂപയുടെ ആവശ്യക്കാരെന്ന  ചരിത്ര നാഴികക്കല്ല്   ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ പിന്നിട്ടു. ലക്ഷ്യമിട്ട  8,110 കോടി രൂപയുടേതിനെക്കാള്‍  30 മടങ്ങിലധികമാണ് വന്‍കിട സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്ന നിക്ഷേപം. 

ലോകത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളായ ബ്ലാക്ക്‌റോക്ക്, ക്യാപിറ്റൽ ഗ്രൂപ്പ്, ഫിഡിലിറ്റി, ജെ.പി മോർഗൻ എന്നിവർക്കൊപ്പം സിംഗപ്പൂരിന്റെ ജി.ഐ.സി, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി , നോർവേ കേന്ദ്ര ബാങ്ക് തുടങ്ങിയ വമ്പൻ ഫണ്ടുകളും വലിയ തോതിൽ ഓഹരികൾ സ്വന്തമാക്കി. 

നിലവില്‍ ഓഹരി പങ്കാളിത്തമുള്ള അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി നിക്ഷേപം വീണ്ടും ഉയർത്താനും താൽപര്യം പ്രകടിപ്പിച്ചു.ആഗോള ഫണ്ടുകൾക്ക് പുറമെ, രാജ്യത്തെ ആദ്യ പത്ത് മ്യൂച്വൽ ഫണ്ടുകളും എൽ.ഐ.സി അടക്കമുള്ള ഇൻഷുറൻസ്-പെൻഷൻ ഭീമന്മാരും ജിയോ പ്ലാറ്റ്‌ഫോംസിൽ പണം നിക്ഷേപിക്കും. 

എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ, കൊട്ടക് തുടങ്ങിയ മുൻനിര ആഭ്യന്തര സ്ഥാപനങ്ങളും പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. വിദേശ ദീർഘകാല നിക്ഷേപ ഫണ്ടുകളുടെയും പെൻഷൻ ഫണ്ടുകളുടെയും ശക്തമായ സാന്നിധ്യം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ വന്‍കരുത്താകുമെന്ന് റിലയന്‍സ് അറിയിച്ചു.

ENGLISH SUMMARY:

Jio Platforms has achieved a historic milestone in the Indian stock market with its IPO receiving over ₹2.5 lakh crore in demand from major global institutional investors. This massive interest from institutional buyers represents more than 30 times the targeted issue size of ₹8,110 crore. Global financial giants including BlackRock, Capital Group, Fidelity, and sovereign funds like GIC and ADIA have secured substantial allocations. Additionally, top domestic mutual funds and insurance giants like LIC have extended full backing, which Reliance expects will provide immense strength during its stock market listing.