റിലയന്‍സിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ പങ്കാളിയാകാനുള്ള ചരിത്രപരമായ അവസരമെന്ന് റിലയന്‍സ് ജിയോ ഐപിഒ എന്ന് കമ്പനി. ഇന്ത്യയുടെ ഡിജിറ്റൽ ഭാവി രൂപപ്പെടുത്താൻ ശേഷിയുള്ള ഒരു സ്ഥാപനത്തിന്റെ ഉടമകളായി മാറാനും സമ്പത്ത് ഉണ്ടാക്കാനുമുള്ള അവസരമാണ്. കാലങ്ങളായി മൂല്യവും സമ്പത്തും സൃഷ്ടിക്കുന്നതിൽ റിലയൻസ് വഹിച്ച പാരമ്പര്യത്തിന്റെ ഭാഗമാകാൻ ഓഹരി പങ്കാളിയാകുന്നതിലൂടെ സാധിക്കും. ഈ പതിറ്റാണ്ടിലെ ഏറ്റവും നിർണായകമായ ലോഞ്ചുകളിൽ ഒന്നിന് സാക്ഷ്യം വഹിക്കാനുള്ള അവസരമാണ് ഇതെന്നും കമ്പനി. നിക്ഷേപര്‍ക്ക് താരതമ്യേന ആകര്‍ഷകമായ വിലയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകന്‍ ഉദയ് കോട്ടക് പറഞ്ഞു.