രാജ്യത്തെ ഏറ്റവും വലിയ ഐപിഒയുമായി ജിയോ പ്ലാറ്റ്ഫോംസ് . സാധാരണക്കാരെ ഓഹരികളില് നിക്ഷേപിക്കാന് പ്രേരിപ്പിച്ച റിലയന്സ് ഐപിഒ സുവര്ണജൂബിലി ആഘോഷിക്കുന്ന വേളയിലാണ് ഈ ഉദ്യമം. സാധാരണക്കാര്ക്കും കമ്പനി ഉടമകള് ആയിക്കൂടേയെന്ന ധിരുഭായ് അംബാനിയുടെ ചോദ്യത്തിന്റെ തുടര്ച്ചയാണ് ജിയോ ഐപിഒ.
രാജ്യത്തിന്റെ വളർച്ചയിൽ സാധാരണക്കാരായ ഇന്ത്യക്കാർക്കും പങ്കാളിത്തം അർഹതപ്പെട്ടതാണെന്ന ധീരുഭായ് അംബാനിയുടെ കരുതലാണ് എല്ലാത്തിനും തുടക്കമിട്ടത്. രാജ്യത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി വ്യാപാരത്തിന്റെ അതിരുകള് വിപുലീകരിക്കാനുള്ള റിലയന്സിന്റെ ശ്രമങ്ങള്ക്ക് ധീരുഭായ് ആരംഭം കുറിച്ചു.
ഗുജറാത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്നത്തെ റിലയൻസ് കെട്ടിപ്പടുക്കുന്നതിലേക്കുള്ള പ്രയാണം അദ്ദേഹം തുടങ്ങിയത് പതിനേഴാം വയസ്സിൽ .യെമനിലെ പെട്രോള് പമ്പിലെ ജോലി മതിയാക്കി ഇന്ത്യയിലേക്ക് മടക്കം. പിന്നാലെ , മുംബൈയിൽ ഒരു ചെറിയ ട്രേഡിങ് ബിസിനസ്സ് തുടങ്ങി. അത് പിന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശതകോടീശ്വര ബിസിനസ്സ് സാമ്രാജ്യങ്ങളിലൊന്നായി മാറി.
1977-ലെ റിലയൻസിന്റെ പബ്ലിക് ഇഷ്യൂ ഇന്ത്യൻ നിക്ഷേപകരുമായുള്ള ബന്ധത്തിലെ നിർണായക അധ്യായമായിരുന്നു.സാമ്പത്തിക വളർച്ചയില് കാഴ്ചക്കാരായി മാറിനില്ക്കാതെ പങ്കാളികളാകാൻ അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഇത് രാജ്യത്തിന്റെ ഭാവിയിലുള്ള അവരുടെ ആദ്യത്തെ പങ്കാളിത്തമായിരുന്നു.
തുടക്കത്തിൽ തന്നെ അദ്ദേഹത്തിൽ വിശ്വസിച്ച പലരുടെയും ചെറിയ നിക്ഷേപം അവര് ഒരിക്കലും സ്വപ്നം കാണാത്തത്രയും വലിയ സമ്പത്തായി വളര്ന്നു.ഇന്ന് നിക്ഷേപകരുമായി റിലയൻസിനുള്ള ദൃഢമായ ബന്ധം ചരിത്രത്തിലെ ആ നിർണായക നിമിഷത്തിലാണ് രൂപപ്പെട്ടത്.