വരും ദശകങ്ങളെ മുൻകൂട്ടി കണ്ടാണ് റിലയൻസ് ബിസിനസ്സുകൾ കെട്ടിപ്പടുക്കുന്നതെന്ന് ജിയോ പ്ലാറ്റ്ഫോംസ് ഡയറക്ടര് ഇഷ അംബാനി. വ്യവസായങ്ങളുടെ സാമ്പത്തിക ഘടനയെത്തന്നെ മാറ്റാൻ കഴിയുന്ന നിക്ഷേപങ്ങളിലാണ് റിലയന്സ് ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിർമ്മാണം, നിക്ഷേപം, പണം കണ്ടെത്തൽ, തുടർന്ന് അത് വീണ്ടും നിക്ഷേപിക്കൽ എന്ന ചക്രത്തിലൂടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്. ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ വിജയഗാഥയുടെ ഭാഗമാകണം എന്ന ഉറപ്പാണ് റിലയൻസ് എന്നും ഇഷ അംബാനി പറഞ്ഞു.