swayamvara-silks-family-festival-2026

TOPICS COVERED

ജനപ്രിയ വസ്ത്രവ്യാപാര ശൃംഖലയായ സ്വയംവര സിൽക്‌സിന്റെ വിവിധ ശാഖകളിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് 'സ്വയംവര കുടുംബ ഉത്സവം 2026' സംഘടിപ്പിച്ചു. നഗരൂർ ക്രിസ്റ്റൽ കൺവെൻഷൻ സെന്ററിലായിരുന്ന പരിപാടി. സ്വയംവര സിൽക്‌സ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച പാട്ട്, നൃത്തം, കോമഡി സ്കിറ്റ് തുടങ്ങിയ പരിപാടികൾ ചടങ്ങിന് ആവേശം പകർന്നു. പ്രിയതാരം മല്ലിക സുകുമാരൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു ചലച്ചിത്ര താരങ്ങളായ അനീഷ് രവി, ഡയാന ഹമീദ്, മാനസ രാധാകൃഷ്ണൻ, നയൻ‌താര ചക്രവർത്തി, ജൂഹി ജയകുമാർ,ലക്ഷ്മി കീർത്തന, ശ്രീലയ,  തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിന്റെ മികവ് കൂട്ടി. സ്വയംവരയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുതിർന്ന ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. പങ്കെടുത്ത മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തി നടത്തിയ ലക്കി ഡ്രോയിലൂടെ മിക്സർ ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, ടിവി എന്നിവ സമ്മാനമായി നൽകി. നറുക്കെടുപ്പിലെ ബമ്പർ സമ്മാനമായ സ്കൂട്ടർ പാലക്കാട് ഷോറൂമിലെ ജീവനക്കാരി സുഭലക്ഷ്മി സ്വന്തമാക്കി.

ENGLISH SUMMARY:

Swaymvara Silks Family Festival 2026 was a grand event organized for the employees of the popular clothing chain, Swaymvara Silks, at Nagaroor Crystal Convention Centre. The festival featured performances by employees and recognized senior staff for their contributions to Swaymvara's success, with lucky draws offering attractive prizes.