മലബാറിന്‍റെ ഐടി മേഖലയില്‍ വന്‍ കുതിപ്പിന് അവസരമൊരുങ്ങുന്നു. ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ പുതിയ ഐടി സംരംഭമായ ഹൈലൈറ്റ് സൈബര്‍ ടവര്‍, പതിനായിരം പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടര ഏക്കറില്‍ നിര്‍മിക്കുന്ന സൈബര്‍ ടവറിന്‍റെ ശിലാസ്ഥാപനം ശനിയാഴ്ച്ച മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. 600 കോടി രൂപയുടെ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന ടവര്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷണ വികസന കേന്ദ്രങ്ങള്‍ക്കും അനുയോജ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കും. മലബാറിന്‍റെ തദ്ദേശീയമായ സാമൂഹിക– സാമ്പത്തിക വളര്‍ച്ചയെ വേഗത്തിലാക്കാന്‍ പദ്ധതി സഹായിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് പറഞ്ഞു.