• രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടര്‍ വിലയും വിമാന ഇന്ധന വിലയും കൂട്ടി. ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 62 രൂപ 50 പൈസയാണ് വർധിച്ചത്.

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടര്‍ വിലയും വിമാന ഇന്ധന വിലയും കൂട്ടി. ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 62 രൂപ 50 പൈസയുമാണ് വർധിച്ചത്. ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 2,810 രൂപയായി ഉയര്‍ന്നു. ഒരുമാസത്തിനിടെ രണ്ടുതവണയാണ് വില വര്‍‍ധിച്ചത്. സെപ്റ്റംബർ ഒന്നിനും 9 രൂപ 50 പൈസ കൂട്ടിയിരുന്നു. ഓഗസ്റ്റിൽ ഡൽഹിയിൽ 192 രൂപ കുറച്ചിരുന്നു. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വിമാന ഇന്ധന വില ലീറ്ററിന് 16 രൂപയാണ് കൂട്ടിയത്. ഇതോടെ ലീറ്ററിന് വില 137 രൂപയായി.

 

മുംബൈയിൽ 63 രൂപ വർധിച്ച് 2,764 രൂപയായി. ചെന്നൈയിൽ 66.50 രൂപ കൂടിയതോടെ വില 2,983 രൂപയിലെത്തി. ഏറ്റവും ഉയർന്ന വർധന പട്നയിലാണ് രേഖപ്പെടുത്തിയത്. ഇവിടെ 71.50 രൂപ വർധിച്ച് സിലിണ്ടർ വില 3,100.50 രൂപയായി. അഹമ്മദാബാദിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,831.50 രൂപയായും കന്യാകുമാരിയിൽ 3,046 രൂപയായും ഉയർന്നു.

 

അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ 942 രൂപ, മുംബൈയിൽ 941.50 രൂപ, ചെന്നൈയിൽ 957.50 രൂപ, ലഖ്നൗവിൽ 979.50 രൂപ, പട്നയിൽ 1,031.50 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. 

രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങളും കറൻസി മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് എൽപിജി വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. പുതിയ വിലവർധന റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും ബാധകമാകുക.

 

ENGLISH SUMMARY:

The prices of commercial LPG cylinders and aviation fuel have been increased in the country. In Delhi, the price of a 19-kg commercial LPG cylinder has gone up by ₹62.50, taking the price to ₹2,810 per cylinder. This is the second price hike in a month. On September 1, the price had already been increased by ₹9.50. In August, the price in Delhi had been reduced by ₹192.