കുട്ടികൾക്കുള്ള വിജ്ഞാന മാസികയായ 'മനോരമ ടെൽ മി വൈ'യുടെ ആദ്യ ത്രീഡി പതിപ്പ് പുറത്തിറക്കി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉള്ള ജീവികളുടെ ത്രീഡി ചിത്രങ്ങൾ അടങ്ങിയതാണ് സെപ്തംബർ ലക്കം. ‘ടെൽ മി വൈ മജീഷ്യൻ സാമ്രാജ് മാജിക് ’ഷോയിലൂടെയാണ് മാസിക പ്രകാശനം ചെയ്തത്.
ഒട്ടേറെ പുതുമകളോടെയാണ് സെപ്തംബർ ലക്കം മനോരമ ടെൽ മി വൈ പുറത്തിറങ്ങിയിരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉള്ള ജീവികളുടെ ത്രീഡി ചിത്രങ്ങൾ ഉൾപ്പെടുത്തിയത് ആണ് നൂറോളം പേജുകൾ ഉള്ള അമേസിങ് വേൾഡ് ഓഫ് അനിമൽസ് എന്ന ഈ ലക്കത്തെ ടെൽ മി വൈ. മാജിക് ഷോയിലൂടെ മജിഷ്യൻ സാമ്രാജ് ആണ് മാസിക പുറത്തിറക്കിയത്. കുട്ടികൾക്ക് വിജ്ഞാനത്തിനോട് ഒപ്പം കൗതുകവും പകരുന്നതാണ് ത്രീഡി പതിപ്പ്.
മാസികയോട് ഒപ്പം ലഭിക്കുന്ന ത്രീഡി കണ്ണടയിലൂടെ ജീവികളുടെ അത്ഭുത ലോകം ആസ്വദിക്കാം. ഓരോ ജീവിയെയും കുറിച്ചുള്ള വിവരങ്ങളും അതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാജ്യത്തെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട മാസികയാണ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന 'മനോരമ ടെൽ മി വൈ'.