marimayam-episode-1000
  • ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടുകഴിഞ്ഞെന്നാണ് മറിമായം ടീമിന്റെ ഭാഷ്യം

ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിച്ച മലയാളികളുടെ പ്രയപ്പെട്ട 'മറിമായം' ആയിരം എപ്പിസോഡിന്‍റെ നിറവില്‍.  മഴവില്‍ മനോരമയിലെ ആക്ഷേപഹാസ്യ പരമ്പര ചരിത്രം സൃഷ്ടിക്കുമ്പോള്‍ മലയാളിയുടെ ദൈനംദിന ജീവിത സാഹചര്യങ്ങള്‍ക്കൂടിയാണ് ഹിറ്റാകുന്നത്.

സാധാരണക്കാരന്‍ ഒരു സര്‍ക്കാര്‍ ഓഫിസില്‍ ചെന്നാല്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്തെല്ലാം? അത്തരത്തിലൊരു കഥ പറഞ്ഞ് 15 വര്‍ഷം മുന്‍പ് തുടങ്ങിയതാണ് മറിമായം. സാധാരണക്കാരന്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവസാനിക്കുന്നേയില്ല! അതോടെ മറിമായവും പടര്‍ന്ന് പന്തലിച്ചു. മായകളില്ലാത്ത, നേര്‍ക്കാഴ്ചകളുടെ യാഥാര്‍ഥ്യമായി മാറി ഓരോ എപ്പിസോഡുമെന്ന് നടന്‍ മണികണ്ഠന്‍ പട്ടാമ്പി. വൈറലാകാന്‍വേണ്ടിയുള്ള ചേരുവ മേമ്പൊടിയായി ചേര്‍ക്കാറേയില്ലെന്നും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ഇല്ലേയില്ലെന്നും സ്നേഹ ശ്രീകുമാര്‍. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടുകഴിഞ്ഞെന്നാണ് മറിമായം ടീമിന്റെ ഭാഷ്യമെന്ന് സാക്ഷ്യപ്പെടുത്തുന്നു വിനോദ് കോവൂര്‍. 

മറിമായം കുടുംബത്തിലേക്ക് പലര്‍ കടന്നുവന്നു. അംഗസംഖ്യ കൂടുംതോറും ആക്ഷേപഹാസ്യം കൂടുതല്‍ ചെത്തിക്കൂര്‍പ്പിക്കപ്പെട്ടു. സാധാരണക്കാരോട് മോശമായി പെരുമാറുന്ന ഓഫിസുകളാകട്ടെ, രാഷ്ട്രീയക്കാരാകട്ടേ, ഏത് ഉദ്യോഗസ്ഥ സംവിധാനങ്ങളോ ആകട്ടേ,  അവര്‍ക്കുനേരെ ആഞ്ഞടിക്കാന്‍ മറിമായമുണ്ട്. അശരണരുടെ ശബ്ദമായി മാറിമായും തുടരുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 

ENGLISH SUMMARY:

Mazhavil Manorama's hit satirical serial Marimayam, which has entertained and provoked thought among Malayalis for years, has achieved a historical milestone by completing 1,000 episodes. Launched 15 years ago focusing on the bureaucratic hurdles faced by common citizens in government offices, the show evolved into a mirror reflecting everyday social realities. Show cast members Manikandan Pattambi, Sneha Sreekumar, and Vinod Kovoor highlighted that the series refrains from double entendres or cheap gimmicks for viral fame, focusing instead on authentic social commentary. The team affirmed that Marimayam will continue to sharp-wittedly critique systemic flaws, corrupt officials, and politicians while serving as a voice for the common man.