മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിന് കൊച്ചിയിൽ തുടക്കമായി. കേരളത്തെ ബിസിനസ് ഹബാക്കി മാറ്റണമെന്ന് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഇവിടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. അങ്ങനെ ഇല്ല എന്ന തെറ്റായ പ്രചാരണമാണ് പിന്നോട്ടടിക്കാൻ കാരണം. നിയമപരമായ തൊഴിലും ശമ്പളവും നൽകിയാൽ ആരും സമരത്തിന് പോകില്ലെന്നും കല്യാണരാമൻ പറഞ്ഞു. മുത്തൂറ്റ് എംക്രെഡ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ്, സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് സി.ഇ.ഒ മനോജ് രവി, ഹോംസ് ഇക്വിറ്റീസ് എം.ഡി ഷെറിൻ ഡേവിസ്, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡൻ്റ് വർഗീസ് ചാണ്ടി, സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്. രാജ്യശ്രീ തുടങ്ങിയവർ പങ്കെടുത്തു. ഭാവിയിൽ വളർച്ച പ്രതീക്ഷിക്കാവുന്ന മേഖലകളെ കുറിച്ച് മാർസിലസ് ഇൻവെസ്റ്റ്മെൻ്റ് മാനേജേഴ്സ് സ്ഥാപകൻ സൗരഭ് മുഖർജി സംസാരിച്ചു. ഒരു ദിവസത്തെ സമ്മിറ്റിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സംരംഭകർ സംസാരിക്കും.