aster

TOPICS COVERED

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് 2026 വിജയിയായി യുകെയില്‍ സേവനമനുഷ്ഠിക്കുന്ന കോട്ടയം സ്വദേശിയായ നഴ്സ് അജിമോള്‍ പ്രദീപിനെ തിരഞ്ഞെടുത്തു. രണ്ടര കോടി രൂപ സമ്മാനത്തുകയുള്ള പുരസ്ക്കാരം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ സമ്മാനിച്ചു. 

യുകെയിലെ കിങ്സ് കോളജ് ഹോസ്പിറ്റലിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്‍റ് കോഓഡിനേറ്ററും സല്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഓണററി സീനിയര്‍ ലക്ചററുമാണ് അജിമോള്‍. ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ENGLISH SUMMARY:

Ajimol Pradeep, a nurse from Kottayam serving in the UK, has been selected as the winner of the Aster Guardians Global Nursing Award 2026. The prestigious award, carrying a prize of Rs 2.5 crore, was presented by Chief Minister V.D. Satheesan at a ceremony in Kochi.