ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറും ക്വാളിറ്റി കെയർ ഇന്ത്യയും തമ്മിലുള്ള ലയന നടപടികൾ നിർണായക ഘട്ടത്തിലേക്ക്. ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും അംഗീകാരം തേടുന്നതിനായി യോഗം വിളിക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു.
ഫെബ്രുവരി 27-നും മാർച്ച് 13-നും ഇടയിലാകും യോഗം. ഇന്ത്യൻ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നാണിത്. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവയുടെ അനുമതി ലയനത്തിന് ഇതിനകം ലഭിച്ചിട്ടുണ്ട്. മറ്റ് അനുമതികൾ കൂടി ലഭിക്കുന്ന മുറയ്ക്ക്, 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലയനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നടപടികളിലെ പുരോഗതിയിൽ സന്തോഷമുണ്ടെന്നും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.