aster-thoofan

 

കൊച്ചി ആസ്റ്റർ മെഡിസിറ്റി, പൊലീസുമായി ചേർന്ന് ലഹരിവിരുദ്ധ ക്യാംപയിനായ  'തൂഫാനോണം' തുടങ്ങി.  ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്ന മഹാബലിയും പ്രചാരണ രഥവും ഈ ക്യാംപയിന്‍റെ ഭാഗമാകും. സ്‌കൂളുകൾ, കോളേജുകൾ, പൊതുസ്ഥലങ്ങൾ, എന്നിവ കേന്ദ്രീകരിച്ച് യാത്ര കടന്നുപോകും. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ സ്വീകരണം നൽകും. യാത്രയിൽ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര എന്നിവര്‍ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു

ENGLISH SUMMARY:

The Thufanonam anti-drug campaign, a collaboration between Aster Medcity and the Kerala Police, has been launched in Kochi to raise awareness and prevent drug abuse. This initiative aims to reach various communities through mobile units and educational programs, ensuring widespread participation and support for a drug-free society