v-guard-03

TOPICS COVERED

കൊച്ചിയിൽ ഡീലർ മീറ്റ് സംഘടിപ്പിച്ച് വി-ഗാർഡ്. പുതിയ ഇലക്ട്രിക്കൽ ഉൽപന്നങ്ങളും വിപണിയിലിറക്കി. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ 3 ഫേസ് ഡിസ്ട്രിബ്യൂഷൻ ബോർഡായ 'ഇൻവീഡിയ പ്ലസ് TPN  DB' ചടങ്ങിൽ അവതരിപ്പിച്ചു. കൂടാതെ മോഡുലാർ സ്വിച്ച് വിഭാഗത്തിൽ അരിസോ, സൈറോ എന്നീ മോഡലുകളും, പേസ് ആർട്ട്, ട്രോഷിയ എന്നീ സ്വിച്ച് കവർപ്ളേറ്റുകളും അവതരിപ്പിച്ചു. വയറുകളുടെ ശ്രേണിയിൽ 'അരിസോ പ്ലസ് വയേർസും' വിപണിയിലെത്തിച്ചു.

 

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വി-ഗാര്‍ഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി, ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ രാമചന്ദ്രന്‍ വെങ്കട്ടരാമന്‍, മാർക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിന്‍, സ്വിച്ച് ഗിയേഴ്‌സ് നാഷനല്‍ പ്രോഡക്ട് ഹെഡ് ആന്റണി ജോണ്‍, വയേഴ്സ് നാഷനല്‍ പ്രോഡക്ട് ഹെഡ് ജയഷ് കെ.ജെ, മോഡുലാര്‍ സ്വിച്ചസ് നാഷണല്‍ പ്രോഡക്ട് ഹെഡ് വിമല്‍ ദീക്ഷിത് എന്നിവരുൾപ്പെടെ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ ഡീലർമാരും പങ്കെടുത്തു.

ENGLISH SUMMARY:

V-Guard organised a dealer meet in Kochi and unveiled several new electrical products, including the Invidia Plus TPN DB digital 3-phase distribution board, new modular switches, switch cover plates and Arizo Plus Wir