vguard

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഉപകരണ നിർമാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് 2025-26 സാമ്പത്തിക വർഷത്തിൽ സാമൂഹിക പ്രതിബദ്ധത (CSR) പദ്ധതികൾക്കായി 7.13 കോടി ചെലവഴിച്ചു. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലായി നടപ്പാക്കിയ 56 പദ്ധതികളിലൂടെ 78,000ത്തിലധികം പേർക്കാണ് ഇതിലൂടെ പ്രയോജനം ലഭിച്ചത്.

വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലായിരുന്നു പദ്ധതികൾ കേന്ദ്രീകരിച്ചത്. വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കി അവയ്ക്ക് അനുയോജ്യമായ രീതിയിലാണ് CSR പദ്ധതികൾ രൂപകൽപന ചെയ്തതെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.

സുസ്ഥിര വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും പിന്തുണ നൽകുന്ന പദ്ധതികൾ തുടർന്നും ശക്തിപ്പെടുത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

 

ENGLISH SUMMARY:

V-Guard CSR initiatives have resulted in significant community development, with the company spending Rs 7.13 crore in the 2025-26 fiscal year. These projects benefited over 78,000 individuals across 11 states, including Kerala, focusing on education, healthcare, women's empowerment, and environmental protection.